സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ ” പുഷ്പ 2. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും വൈറലാകാറുണ്ട്. മലയാള നടൻ ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രത്തെപ്പറ്റി നടിയും ഭാര്യയുമായ നസ്രിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ആസ് എ ഫാൻ എല്ലാ സിനിമയിലും ഞെട്ടിക്കും എന്നാണ് വിശ്വസിക്കുന്നത്. പുഷ്പ ആദ്യഭാഗത്തേക്കാൾ ഫഹദ് പുഷ്പ 2 ലാണ് കൂടുതലുള്ളത്. പുഷ്പ 1 ഒരു ഇൻട്രോ പോലെയായിരുന്നു. പുഷ്പ 2 ലാണ് യഥാർത്ഥ ഫാഫയെ കാണാൻ പറ്റുക” – നസ്രിയ പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
അതേസമയം, ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകുന്നേരം 6.03 ന് റിലീസ് ചെയ്യും. രശ്മിക മന്ദാന, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.