ന്യൂഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷം ആളിക്കത്തുന്നതിനാല്‍ തന്നെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനിരിക്കുന്ന തന്റെ റാലികള്‍ അമിത് ഷാ റദ്ദാക്കി. മാത്രമല്ല റാഞ്ചിയില്‍ നിന്ന് അദ്ദേഹം ഡല്‍ഹിയിലേയ്ക്ക് മടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ആഭ്യന്തരമന്ത്രി ഉടന്‍ യോഗം ചേരും.
ശനിയാഴ്ച രാത്രിയോടെയാണ് ഇംഫാല്‍ താഴ്വരയില്‍ ജിരിബാം ജില്ലയില്‍ തീവ്രവാദികള്‍ മൂന്ന് സ്ത്രീകളെയും കുട്ടികളെയും വീതം കൊലപ്പെടുത്തിയെ തുടര്‍ന്നാണ് വിവിധ ജില്ലകളില്‍ ജനക്കൂട്ടം രോക്ഷാകുലരായത്. മൂന്ന് ബി.ജെ.പി എം.എല്‍.എമാരുടെ വസതികള്‍ക്ക് ജനങ്ങള്‍ തീയിടുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഏതാനും തിരഞ്ഞെടുപ്പ് റാലികളില്‍ അമിത് ഷാ പങ്കെടുക്കേണ്ടതായിരുന്നു.
റദ്ദാക്കിയതോടെ ബിജെപി മഹാരാഷ്ട്രയില്‍ കനത്ത തിരിച്ചടി നേരിടുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് മണിപ്പൂരിലെ പലയിടങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയും ചെയ്തു.