പനങ്കുല പോലെ മുടി വേണോ ? രജിഷ വിജയൻ ചെയ്യുന്നത് ഇതാണ്

സിനിമ താരങ്ങളുടേത് പോലെ ചർമ്മവും മുടിയുമൊക്കെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. കൃത്യമായ സംരക്ഷണത്തിലൂടെയാണ് അവരും തിളങ്ങുന്ന ചർമ്മവും ആരോഗ്യമുള്ള മുടിയുമൊക്കെ നിലനിർത്തുന്നത്. ഇപ്പോഴിതാ തന്റെ മുടിയുടേയും ചർമ്മത്തിന്റേയും രഹസ്യം പങ്കിടുകയാണ് നടി രജിഷ വിജയൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സൗന്ദര്യ രഹസ്യം പങ്കിട്ടത്.

ചർമ്മ-മുടി സംരക്ഷണം തന്നെ സംബന്ധിച്ച് വളര പ്രധാനപ്പെട്ടതാണെന്ന് പറയുകയാണ് രജിഷ. നടിയെന്ന നിലയിൽ ഒരുപാട് മെയ്ക്കപ്പ് പ്രൊഡക്ടുകൾ മുടിയിലും ചർമ്മത്തിലുമെല്ലാം ഉപയോഗിക്കേണ്ട സാഹചര്യം തനിക്ക് വരാറുണ്ട്. മാത്രമല്ല, ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന ചില ലൈറ്റുകളും ചർമ്മത്തെ ദോഷകരമായി ബാധിക്കാറുണ്ട്. എന്നാൽ വളരെ ലളിതമായ സംരക്ഷണ മാർഗങ്ങൾ സ്ഥിരമായി പാലിച്ച് പോന്നാൽ ഈ പ്രശ്നങ്ങളെ വളരെ എളുപ്പം മറികടക്കാമെന്നാണ് രജിഷ പറയുന്നത്. ദിവസവും ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പച്ചക്കറികൾ, പഴങ്ങൾ, നട്സ് പ്രത്യേകിച്ച് ബദാം ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡയറ്റും പാലിക്കാറുണ്ട്. മുടിക്കും ചർമ്മത്തിനും ഒരുപോല ആരോഗ്യപ്രദമാണ് ബദാം. ചർമ്മം തിളങ്ങാൻ ബദാം സഹായിക്കുമെന്നാണ് ആയുർവ്വേദം പറയുന്നത്. ചർമ്മത്തിന്റെ ആരോഗ്യത്തിനായും സമയം ചെലവഴിക്കാറുണ്ട്. ദിവസവും ക്ലെൻസിങ്ങ് ചെയ്യാറുണ്ട്, മോയിസ്ചറൈസർ ഉപയോഗിക്കാറുണ്ട് നടി വ്യക്തമാക്കി. ആരോഗ്യകരമായ ജീവിതശൈലിയാണ് താൻ പിന്തുടരുന്നതന്നും കൃത്യമായ ഡയറ്റ് പാലിക്കാറുണ്ടെന്നും നടി പറയുന്നു. ഒരു ബോക്സിൽ എപ്പോഴും ബദാം കരുതും. ഷൂട്ടിന് പോകുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം ബദാം കഴിക്കാറുണ്ട്. വയർ നിറഞ്ഞിരിക്കാൻ ഇത് സഹായിക്കും.

വർക്ക് ഔട്ടിന് ശേഷമോ അല്ലെങ്കിൽ മുൻപോ ഒരു കൈ നിറയെ ബദാം കഴിക്കും. അവയിൽ ധാരാളാം ഫൈബർ ഉണ്ട്. ഇത് കൂടുതൽ ഊർജം തരുന്നതിനോടൊപ്പം വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. ഇടയ്ക്കിടെ കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കും. മാത്രമല്ല ബദാമിൽ വിറ്റാമിൻ ഇയും ധാരാളം ഉണ്ട്. ശരീരം ഹൈഡ്രേറ്റഡ് ആയി ഇരിക്കുകയെന്നത് പ്രധാനമാണ്. ചിലപ്പോൾ നമ്മുക്ക് വിശപ്പ് അനുഭവപ്പെടാറുണ്ട്. അത് ചിലപ്പോഴൊക്കെ ദാഹം അനുഭവപ്പെടുമ്പോൾ തോന്നുന്നതാകാം. അതിനാൽ ഷൂട്ടിങ്ങിന് ഇടയിലും അല്ലാത്ത നേരത്തുമെല്ലാം മതിയായ അളവിൽ വെള്ളം കുടിക്കും. ശരീരത്തിൽ ജലാംശം നിലനിർത്താൻ കക്കിരി, ഓറഞ്ച്, തണ്ണിമത്തൻ, സ്ട്രോബറി പോലുള്ളവ കഴിക്കാറുണ്ട്. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ ആഴ്ചയിൽ ഫേസ് മാസ്കുകൾ ഉപയോഗിക്കാറുണ്ടെന്നും അവർ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments