ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഇവ കഴിക്കൂ

ആര്‍ത്തവത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പഴകിയതാണെങ്കിലും ആ വേദനയില്‍ അവര്‍ക്ക് എന്ത് വേണമെന്ന് ചുറ്റുമുള്ളവര്‍ക്ക് ചിലപ്പോള്‍ അറിയണമെന്നില്ല. വേദനയും മൂഡ് സ്വിങ്‌സും കൊണ്ട് പല സ്ത്രീകളും ബുദ്ധിമുട്ടുമ്പോള്‍ അതിനേക്കാള്‍ ബുദ്ധിമുട്ട് വീട്ടിലുള്ളവരെ മറ്റുള്ളവരാകും ഒരു പക്ഷേ അനുഭവിക്കുന്നത്. എന്നാല്‍ ആ സമയത്ത് സ്ത്രീയോട് ദേഷ്യപ്പെടുകയല്ല ചെയ്യേണ്ടത്. കുറച്ച് സമയമെടുത്ത് അവരെ കൂളാക്കുകയാണ് ചെയ്യേണ്ടത്. മാത്രമല്ല അവരുടെ വേദന കുറയാനായി പലതും നല്‍കാവുന്നതാണ്. ഇത് വെറും ഭക്ഷണങ്ങളല്ല, ആ വേദന കുറയ്ക്കാനുള്ള പൊടിക്കൈകളുമാണ്.

1. ഇഞ്ചി
പ്രകൃതിദത്ത വേദനസംഹാരിയായും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഏജന്റായും പ്രവര്‍ത്തിക്കുന്നതാണ് ഇഞ്ചി. ഇത് ചായയില്‍ ചേര്‍ത്തോ ഒരു കഷ്ണം വെറുതെ ചവച്ചോ കഴിച്ചാല്‍ ആര്‍ത്തവ വേദന കുറയ്ക്കാനാകും.

2. ഡാര്‍ക്ക് ചോക്ലേറ്റ്

സ്വാദ് കൊണ്ട് മാത്രമല്ല, ഈ സമയത്ത് വളരെ ഫലപ്രദമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇതില്‍ ആന്റി ഓക്‌സിഡന്റുകളും മഗ്‌നീഷ്യവും അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ പേശികള്‍ക്ക് ബലമേകും.

3.പൈനാപ്പിള്‍
ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള എന്‍സൈമായ ബ്രോമെലൈന്‍ പൈനാപ്പിളില്‍ ഉണ്ട്. ഇത് വളരെ നല്ലതാണ്.

4.വാഴപ്പഴം
ഈ പഴം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്, ഇത് ഈ സമയത്തെ മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍, വെറുതെ കഴിക്കുകയോ സ്മൂത്തിയില്‍ മിക്സ് ചെയ്യുകയോ പ്രഭാതഭക്ഷണത്തില്‍ അരിഞ്ഞെടുക്കുകയോ ചെയ്്ത് കഴിക്കാം.

    5. അവോക്കാഡോ
    ആരോഗ്യകരമായ കൊഴുപ്പുകള്‍, പൊട്ടാസ്യം, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയ അവോക്കാഡോകള്‍ വീക്കം കുറയ്ക്കാനും ആര്‍ത്തവ അസ്വസ്ഥതകള്‍ ലഘൂകരിക്കാനും സഹായിക്കും.

    6. വെള്ളം
    ചെറു ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത്്. ആര്‍ത്തവ വേദനയെ ലഘൂകരിക്കും.മാത്രമല്ല, ഈ കാലയളവില്‍ ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നത് മൊത്തത്തിലുള്ള ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതാണ്.

    0 0 votes
    Article Rating
    Subscribe
    Notify of
    guest
    0 Comments
    Oldest
    Newest Most Voted
    Inline Feedbacks
    View all comments