ടൊറന്റോ; ഉപരിപഠനത്തിനായിട്ടുള്ള ജനപ്രിയ വിസയില്‍ പണികിട്ടിയെങ്കിലും നിലവില്‍ കാനഡയിലുള്ള വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികള്‍ ട്രൂഡോ സര്‍ക്കാര്‍ ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയുടെ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം നിലവില്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാ മിനായുള്ള പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ മന്ത്രി മാര്‍ക്ക് മില്ലര്‍ ഞായറാഴ്ച സ്ഥിരീകരിച്ചു.
ക്യാമ്പസിന് പുറത്ത് ജോലി ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതുക്കിയ പ്രവൃത്തി സമയം 24 മണിക്കൂറാണ്. അതായിത്, യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ക്ലാസ് റൂം സെഷനുകളില്‍ ക്യാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാം. കൂടാതെ, പഠന സ്ഥാപനങ്ങള്‍ മാറ്റുന്നതിന് മുമ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഒരു പുതിയ പഠന അനുമതിക്കായി അപേക്ഷിക്കുകയും അംഗീകാരം നേടുകയും വേണമെന്നും നിയമമുണ്ട്.
ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിന്റെ സമഗ്രത ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെന്ന നിലയിലാണ് ഈ മാറ്റങ്ങള്‍ കണകാക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഓഫ്-കാമ്പസ് ജോലി ആരംഭിക്കുന്നതിന് മുമ്പ്, വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ നിങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അല്ലാത്ത പക്ഷം കാനഡ വിടാനുള്ള സാധ്യത നിങ്ങള്‍ക്ക് നേരിടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.