ന്യൂഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഉന്നതതലയോഗം നടത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ ക്രമസമാധാന നിലയില്‍ പരാജയപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ സുരക്ഷാ സ്ഥിതിഗതികള്‍ അമിത് ഷാ വിലയിരുത്തിയെന്നാണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അദ്ദേഹം മന്ത്രിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച ആഭ്യന്തരമന്ത്രി വീണ്ടും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, മെയ്തി, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ 2023 മെയ് മുതല്‍ ആരംഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ഇംഫാല്‍ താഴ്വരയില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ മണിപ്പൂരിന്‍രെ സമാധാനനില തകിടം മറിച്ചിരിക്കുന്നത്. ജനരോക്ഷം മണിപ്പൂരില്‍ ആളിക്കത്തുകയാണ്.