
Kerala
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്
തിരുവനന്തപുരം: മണ്ഡലകാലം തുടങ്ങിയതോടെ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ കുത്തൊഴുക്ക്. ഇന്ന് വൈകിട്ട് അഞ്ച് വരെ ദര്‍ശനത്തിനെത്തിയത് 83429 അയ്യപ്പഭക്തരാണെന്നാണ് കണക്ക്. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ദര്‍ശനം തുടങ്ങിയ ശേഷമുള്ള കണക്കാണിത്. വെര്‍ച്വല്‍ ക്യൂ വഴിയും സ്‌പോട് ബുക്കിങിലൂടെയും എത്തിയവരുടെ കണക്കാണിത്.
ഇന്നലെ രാത്രി 12 മണി മുതല്‍ ഇന്ന് വൈകുന്നേരം വരെ 54615 ഭക്തരെത്തിയിരുന്നു. സ്‌പോട് ബുക്കിങ്ങിലൂടെ 4535 പേരും, ബുക്ക് ചെയ്ത ദിവസത്തിലല്ലാതെ 11042 പേരും എത്തി. ആരോഗ്യവകുപ്പിന്റെ സേവനങ്ങളും പത്തനംതിട്ട ജില്ലയുടെ സ്വാമി ചാറ്റ് ബോട്ടുമെല്ലാം തീര്‍ത്ഥാടകര്‍ക്ക് സഹായത്തിനുണ്ട്.