ഡല്‍ഹി: ബ്രസീലില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി പോകുന്നു. അഞ്ച് ദിവസത്തെ പര്യടനത്തിനായിട്ടാണ് അദ്ദേഹം പോകുന്നത്. ബ്രസീലിന് പുറമേ നൈജീരിയ, ഗയാന എന്നിവിടങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. ബ്രസീ ലില്‍, 19-ാമത് നടക്കുന്ന ജി-20 ഉച്ചകോടിയില്‍ ഒരു ട്രൈക്ക അംഗമായി പങ്കെടുക്കാനാണ് മോദി പോകുന്നത്. നവംബര്‍ 18, 19 തീയതികളില്‍ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കളില്‍ മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരും ഉള്‍പ്പെടുന്നു.
ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കൊപ്പം ഇന്ത്യയും ജി 20 ട്രയിക്കയുടെ ഭാഗമാണ്. പ്രസിഡന്റ് ബോല അഹമ്മദ് ടിനു ബുവിന്റെ ക്ഷണപ്രകാരം നവംബര്‍ 16 മുതല്‍ 17 വരെ ദ്വിദിന സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നൈജീരിയയിലേയ്ക്ക് പോകുന്നത്.
പശ്ചിമാഫ്രിക്കന്‍ മേഖലയിലെ ഞങ്ങളുടെ അടുത്ത പങ്കാളിയായ നൈജീരിയയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശന മാണിത്. പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലിയുടെ ക്ഷണപ്രകാരം നവംബര്‍ 19 മുതല്‍ 21 വരെ മോദി ഗയാന സന്ദര്‍ശിക്കും. 50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാന സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.