Cinema

ഹണിമൂണിനിടെ സുഹൃത്തുക്കളുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവ്. എതിര്‍ത്തപ്പോള്‍ മര്‍ദ്ദനം, നടി കരിഷ്മയുടെ ജീവിതത്തില്‍ നടന്നത്….

ബോളിവുഡില്‍ തിളങ്ങി നിന്ന നടിയാണ് കരിഷ്മ. സിനിമകളിലും പരസ്യങ്ങളിലും കണ്ണുകളില്‍ തിളക്കം ഒളിപ്പിച്ച സുന്ദരിയെ എല്ലാവരും ഇഷ്ട്ടപ്പെട്ടിരുന്നു. കോമഡിയും റൊമാന്‍സും, ഡാന്‍സും, അഭിനയവും എന്നുവേണ്ട എല്ലാ കഴിവും ഈ സുന്ദരിക്കുണ്ടായിരുന്നു. സഹോദരി എത്തിയതോടെ ഒന്ന് സൈഡായെങ്കിലും കരിഷ്മ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. പ്രായം 50 ആയെങ്കിലും സൗന്ദര്യത്തിന്റെയും ആകാരവടിവിന്റെയും കാര്യത്തില്‍ ഇന്നും മധുരപതിനേഴിന്റെ സൗന്ദര്യം തന്നെയാണ് നടി കാത്ത് സൂക്ഷിക്കുന്നത്.കരിയറില്‍ വന്‍ വിജയങ്ങള്‍ തേടിയെത്തിയെങ്കിലും വൈവാഹിക ജീവിതം അത്ര സുഖകരമായിരുന്നില്ല. ജിഗാര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ നടന്‍ അജയ് ദേവ്ഗണുമായി പ്രണയത്തിലായെങ്കിലും കുറച്ച് കാലത്തിന് ശേഷം ആ ബന്ധം അവസാനിച്ചിരുന്നു. പിന്നീട് നടന്‍ അഭിഷേക് ബച്ചനുമായി വിവാഹം നിശ്ചയം വരെ കഴിഞ്ഞെങ്കിലും ആ ബന്ധവും അതോടെ അവസാനിക്കുകയായിരുന്നു.

പിന്നീട് നടി 2003ല്‍ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചു. കൃഷ്ണ രാജ് ബംഗ്ലാവില്‍ വെച്ച് നടന്ന വളരെ ആഡംബരമായ വിവാഹമായിരുന്നു അത്. സിഖ് മതാചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. പിന്നീട് സന്തോഷകരമായ ജീവിതം സ്വപ്‌നം കണ്ട താരത്തിന് ഗാര്ഡഹിക പീഡനവും ഭര്‍ത്താവിന്റെ ക്രൂര സ്വഭാവത്തിനും ഇരയാകേണ്ടി വന്നു. കരിഷ്മയുടെ വിവാഹ മോചനത്തിന്റെ കോടതി നടപടികള്‍ ബോളിവുഡ് കണ്ട ഏറ്റവും വലിയ വാര്‍ത്തകളിലൊന്നായിരുന്നു. വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ സഞ്ജയ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും സഞ്ജയുടെ അമ്മയും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും കരിഷ്മ തുറന്ന് പറഞ്ഞു.

തന്നെ വിവാഹം കഴിച്ചത് പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമായിരുന്നുവെന്ന് സഞ്ജയ് പറഞ്ഞിരുന്നു. ഹണിമൂണിന് പോയപ്പോള്‍ പോലും സഞ്ജയ് മര്‍ദിക്കുമായിരുന്നു. മാത്രമല്ല, ഹണിമൂണിനിടെ ഭര്‍ത്താവ് അയാളുടെ സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് തന്നെ ലേലം ചെയ്യാന്‍ അയാള്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ അവരുടെ മുന്നില്‍ വെച്ച് ക്രൂരമായി തല്ലി. മാത്രമല്ല, സുഹൃത്തുക്കളോട് തന്റെ വില എത്രയാണെന്ന് പറഞ്ഞുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. സഞ്ജയ് കരിഷ്മയുടെ രണ്ടാം ഭാര്യയായിയരുന്നു. സഞ്ജയ് കരിഷ്മയെ വിവാഹം കഴിച്ചെങ്കിലും ആദ്യ ഭാര്യയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും താരം വെളിപ്പെടുത്തി. രണ്ട് മക്കള്‍ക്കൊപ്പം 10 കൊല്ലം നരകിച്ച് തീര്‍ത്ത ജീവിതം ഒടുവില്‍ 2013ല്‍ വേര്‍പിരിയുകയും കോടതി മക്കളുടെ സംരക്ഷണം നടിക്ക് നല്‍കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *