Malayalam Media LIve

75 കോടി വിലയുള്ള സൈനിക ഹെലികോപ്റ്ററില്‍ ലൈംഗിക ബന്ധം, രണ്ട് സൈനികര്‍ പിടിയില്‍

ലണ്ടന്‍; 75 കോടി വിലയുള്ള അത്യാനുധിക സൈനിക ഹെലികോപ്റ്ററില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് സൈനികര്‍ പിടിയിലായി. യുകെയിലെ ഒരു സൈനിക പരിശീലന മേഖലയിലാണ് ഈ സംഭവം നടന്നത്. ഹെലികോപ്റ്ററിന്റെ അസാധാര ണമായ ശ്രദ്ധയില്‍പ്പെട്ട മെയിന്റനന്‍സ് സ്റ്റാഫിന്റെ പരിശോധനയിലാണ് ഈ കാഴ്ച്ച കണ്ടത്. ബ്രിട്ടീഷ് സൈനികരായ രണ്ടുപേരാണ് പിടിയിലായത്. ഈ സമയത്ത് അവര്‍ മദ്യലഹരിയിലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

8.5 മില്യണ്‍ യൂറോ അഥവാ 75 കോടി വിലയുള്ളതും 30 എംഎം പീരങ്കിയും ഹെല്‍ഫയര്‍ മിസൈലുകളുമുള്ള അതിസായുധമായ അപ്പാച്ചെ ഹെലികോപ്റ്റര്‍ പരിശീലനത്തിന് ശേഷം ലാന്‍ഡിങ് സ്ഥലത്ത് തന്നെയാണ് കിടന്നത്. മെയിന്റന്‍സ് സ്റ്റാഫ് രാത്രി സമയത്തെ പതിവ് ജോലിക്കിടെയാണ് അസാധാരണ വിധം വിമാനം ചലിക്കുന്നത് കാണുന്നത്. പിന്നീട് നടത്തിയ പരിശോധ നയിലാണ് രണ്ട് സൈനികരെ അര്‍ദ്ധനഗ്‌നരായി ഹെലികോപ്റ്ററിന്റെ പിന്‍ കോക്പിറ്റില്‍ കണ്ടെത്തിയത്.

പിടികൂടിയ ഹെലികോപ്റ്റര്‍ ആര്‍മി എയര്‍ കോര്‍പ്‌സിന്റെ 653 സ്‌ക്വാഡ്രണിന്റേതാണെങ്കിലും സൈനികര്‍ മറ്റൊരു സൈനിക വിഭാഗത്തിന്റെ ഭാഗമായിരുന്നു. അതിനാല്‍ തന്നെ 653 സ്‌ക്വാഡ്രണിന്റെ ചെയിന്‍ ഓഫ് കമാന്‍ഡും സ്ഥലത്ത് എത്തുന്നതുവരെ അവരെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് മിലിട്ടറി ഏവിയേഷന്‍ അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *