തെന്നിന്ത്യൻ താര സുന്ദരി നയൻതാര ഇന്ന് മികച്ച പ്രതിഫലം വാങ്ങുന്ന ഒരു നടിയാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും കുടുംബത്തിനും വളരെ പ്രാധാന്യമാണ് നയൻതാര നൽകുന്നത്. സംവിധായകൻ വിഘ്‍നേശ് ശിവനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. രണ്ട് ആൺമക്കളുമുണ്ട്. വളരെ ആഡംബര പൂർവം നടന്ന നയൻതാരയുടെ വിവാഹ വീഡിയോയുടെ അവകാശം സ്വന്തമാക്കിയത് നെറ്റ്‍ഫ്ലിക്സാണ്. ഡോക്യൂമെന്ററിയായിട്ടാണ് വിവാഹ ദൃശ്യങ്ങൾ നെറ്റ്ഫ്ലിക്സ് പുറത്തുവിടുന്നത്. ഇപ്പോഴിതാ, ഡോക്യുമെന്റററിയുടെ പുതിയ ടീസര്‍ പുത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ വിഘ്‍നേശ് ശിവനുമായി എങ്ങനെയാണ് പ്രണയത്തിലായതെന്നാണ് നയൻതാര ടീസറിൽ പറയുന്നത്.
“എല്ലാം പെട്ടെന്നായിരുന്നു. പോണ്ടിച്ചേരിയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു. ഷൂട്ടുള്ളതിനാല്‍ റോഡെല്ലാം ക്ലിയര്‍ ചെയ്‍തിരുന്നു. ഷോട്ടിനാല്‍ ഞാൻ അവിടെ റോഡിലിരിക്കുകയായിരുന്നു. വിക്കി ഏതോ ഒരു ഷോട്ടോടുക്കുകയായിരുന്നു. എനിക്കറിയില്ല. എന്തോ ഒരു കാരണത്താല്‍ താൻ അവനെ നോക്കി. ആദ്യം വിചാരിച്ചത് ക്യൂട്ട് ആളെന്നാണ്. അവൻ ക്യൂട്ടാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അവൻ എല്ലാം വിശദീകരിക്കുന്നതും ഒരു സംവിധായകൻ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധിച്ചു” – നയൻതാര പറയുന്നു.
അതേസമയം, പ്രണയത്തെപ്പറ്റി വിഘ്‌നേശ് ശിവനും ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നുണ്ട്. “ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ നയൻതാര എന്നോട് പറഞ്ഞു സെറ്റ് മിസ് ചെയ്യും എന്ന്. എനിക്കും സെറ്റ് മിസ് ചെയ്യുമെന്ന് ഞാനും പറഞ്ഞു. ഞാൻ കള്ളം പറയാൻ ശ്രമിക്കുകയല്ല. ഏതൊരു ആണ്‍കുട്ടിയും സുന്ദരിയായ പെണ്‍കുട്ടിയെ എന്തായാലും നോക്കും. പക്ഷേ അങ്ങനെ നയൻതാരെയ കണ്ടിട്ടില്ല” – വിഘ്‌നേശ് ശിവൻ പറയുന്നു.