
ഇൻഡ്യൻ പ്രീമിയർ ലീഗ് 2025, പഞ്ചാബ് കിംഗ്സിന് ഈ സീസണിലെ ആദ്യ തോൽവി. ക്യാപ്റ്റൻ സ്ഥാനത്തേക്കു തിരിച്ചെത്തിയ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ ഏറ്റവും കൂടുതൽ തവണ വിജയിപ്പിച്ച ക്യാപ്റ്റനായി. മുൻ ക്യാപ്റ്റൻ ഷെയ്ൻ വോണിനെയാണ് സഞ്ജു മറികടന്നത്.
ആദ്യം ബാറ്റു ചെയ്ത് 205 എന്ന വിജയലക്ഷ്യം രാജസ്ഥാൻ കുറിച്ചത് യശ്വസി ജയ്സ്വാൾ , റയാൻ പരാഗ്, സഞ്ജു സാംസൺ എന്നിവരുടെ ബാറ്റിംഗ് മികവിലായിരുന്നു.
മറുപടി ബാറ്റിംഗിൽ പഞ്ചാബ് കിംഗ്സിന്റെ ഇന്നിംഗ്സ് 155 റൺസുകളിൽ അവസാനിച്ചു.
206 റൺസുകൾ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ബാറ്റിംഗിൽ മുൻനിരയ്ക്ക് കാര്യമായ സംഭാവനകൾ ഒന്നും നൽകാൻ കഴിഞ്ഞില്ല. പ്രിയാൻഷ് ആര്യ പൂജ്യത്തിന് പുറത്തായി, പ്രഭ്സിമ്രാൻ സിംഗ് പതിനേഴു റൺസുകളും ശ്രേയസ്സ് അയ്യർ പത്തു റൺസകൾക്കും പുറത്തായി. മർകസ് സ്റ്റോയിണിസ് നേടിയത് ഒരു റൺസുകൾ മാത്രം.
41 പന്തുകളിൽ 62 റൺസുകൾ നേടി നേഹൽ വധേരയും 30 റൺസുകൾ നേടിയ ഗ്ലെൻ മാക്സ്‌വെല്ലും മാണ് പഞ്ചാബിൻ്റെ പരാജയഭാരം ഇത്രയെങ്കിലും കുറച്ചത്.
രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
സന്ദീപ് ശർമ്മ, മഹീഷ് തീക്ഷണ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
ടോസ് നേടിയ പഞ്ചാബ് രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആദ്യ വിക്കറ്റ് കെട്ടുകെട്ടിൽ സഞ്ജു സാംസൺ, യശസ്സി ജയ്‌സ്വാൾ സഖ്യം 89 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി.
26 പന്തുകളി ആറു ബൗണ്ടറികൾ ഉൾപ്പെടെ 38 റൺസുകളെടുത്ത സഞ്ജുവിനെ ഫെർഗൂസൺ പുറത്താക്കി. തുടർന്നു ക്രിസിൽ എത്തിയ റയാൻ പരാഗ് പുറത്താക്കാതെ 25 പന്തിൽ 43 റൺസുകൾ നേടി, 45 പന്തിൽ 67 റൺസ് കുറിച്ച ടോപ് സ്കോറർ ജയസ്വാളിനെ ഫെർഗൂസൻ ബൗൾഡാക്കി.
ഷിമ്രോൺ ഹെറ്റ്മെയർ 20 റൺസുകൾ സംഭാവന നൽകി. ആദ്യ നൂറ് റൺസുകൾ 12 ഓവറിൽ കുറിച്ച രാജസ്ഥാൻ അവസാന 8 ഓവറുകളി 105 റൺസുകൾ നേടി. പഞ്ചാബ് കിംഗ്സിൻ്റെ ലോക്കി ഫെർഗൂസൺ 2 വിക്കറ്റും മാർക്കോ ജാൻസൺ , അർഷദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 25 റൺസുകൾ വഴങ്ങി പഞ്ചാബിൻ്റെ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ജോഫ്ര ആർച്ചർ പ്ലേയർ ഓഫ് ദി മാച്ചായി.