ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെ ശമ്പളവും പെൻഷനും മറ്റ് ചെലവുകളും സർക്കാരിൻ്റെ ബാധ്യതയല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും കുടിശികകളും ലഭിക്കാൻ സർക്കാരിനെയോ ഗവൺമെൻ്റ് സെക്രട്ടറിയെയോ എതിർകക്ഷിയാക്കി ഫയൽ ചെയ്യുന്ന കേസുകളിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ സംബന്ധിച്ച് 5 ഇന നിർദ്ദേശങ്ങൾ നവംബർ 13 ന് ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചു.
ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെ ശമ്പളവും പെൻഷനും മറ്റ് ചെലവുകളും സർക്കാരിൻ്റെ ബാധ്യതയല്ലെന്നാണ് ഒന്നാമത്തെ നിർദ്ദേശം. സ്ഥാപനങ്ങൾ അവയുടെ സ്വയാർജിത വരുമാനത്തിൽ നിന്ന് ചെലവ് വഹിക്കണം. ശമ്പളമോ, മറ്റ് കുടിശികകളോ ലഭിക്കാൻ ഗവൺമെൻ്റ് സെക്രട്ടറിമാരെ എതിർകക്ഷിയാക്കി ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനത്തിൽ ജീവനക്കാർ കേസ് കൊടുത്താൽ അപ്പോൾ തന്നെ സർക്കാരിൻ്റെ ബാധ്യത അല്ലെന്ന് കോടതിയിൽ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
സാംസ്കാരിക വകുപ്പിൻ്റെ കീഴിലാണ് ഏറ്റവും കൂടുതൽ ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ ഉള്ളത്. സ്വന്തം വരുമാനം പല സ്ഥാപനങ്ങൾക്കും കുറവാണ്. സർക്കാരിൻ്റെ ഗ്രാൻ്റ് ആണ് ഏക ആശ്രയം. ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന സർക്കുലർ ആണ് കെ.എൻ. ബാലഗോപാൽ ഇറക്കിയിരിക്കുന്നത് എന്ന് വ്യക്തം.
ഉത്തരവില്‍ പറയുന്നത് ചുവടെ
ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ എന്നത് പ്രത്യേക ഉദ്ദേശ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവയും സ്വയാർജ്ജിത വരുമാനത്താൽ മുന്നോട്ട് പോകേണ്ടതുമായ സ്ഥാപനങ്ങളാണ്. ടി സ്ഥാപനങ്ങൾക്ക് പ്രവർത്തന സഹായം എന്ന നിലയിലാണ് സർക്കാർ നിശ്ചിത തുക ബജറ്റ് ഗ്രാന്റായി അനുവദിക്കുന്നത്. അതിനാൽ തന്നെ പ്രസ്തുത സ്ഥാപനങ്ങളുടെ ശമ്പളം, പെൻഷൻ ഉൾപ്പെടെയുള്ള യാതൊരുവിധ ചെല ചെലവുകളും സർക്കാർ ചെലവുകളല്ല. അവയെല്ലാം പ്രസ്തുത സ്ഥാപനങ്ങളുടെ തനതു വരുമാനത്തിൽ നിന്ന് നിർവ്വഹിക്കേണ്ട ചെലവുകളാണ്. അത്തരത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ ശമ്പളം, പെൻഷൻ എന്നിവയിൽ വർദ്ധനവ് ആവശ്യപ്പെട്ടും കുടിശ്ശിക ആവശ്യപ്പെട്ടും സർക്കാരിനെതിരെ കേസുകൾ ഫയൽ ചെയ്യുകയും ടി തുകകൾ നൽകാൻ സർക്കാരിന് നിർദ്ദേശം നൽകിക്കൊണ്ട് കോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ടി സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി താഴെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
- ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങളുടെ ശമ്പളം, പെൻഷൻ ഉൾപ്പെടെയുള്ള യാതൊരുവിധ ചെലവുകളും സർക്കാരിന്റെ ബാധ്യതയല്ല. ഗ്രാന്റ്-ഇൻ-എയ്ഡ് സ്വയാർജ്ജിത വരുമാനത്തിൽ നിന്ന് ടി ചെലവുകൾ നിർവ്വഹിക്കണം.
- ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരോ, ടി സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തുന്ന മറ്റുള്ളവരോ ടി സ്ഥാപനത്തിൽ നിന്നും ലഭിക്കുവാനുള്ള ഏതെങ്കിലും തരത്തിലുള്ള തുക ആവശ്യപ്പെട്ടുകൊണ്ട് ഗവൺമെന്റ് സെക്രട്ടറിമാരെ എതിർകക്ഷിയാക്കി കേസുകൾ ഫയൽ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ അപ്പോൾ തന്നെ ടി ബാധ്യതകൾ സർക്കാർ ബാധ്യതകൾ അല്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഭരണ വകുപ്പുകളും ടി സ്ഥാപനങ്ങളും ബഹു.കോടതി മുമ്പാകെ സത്യവാങ്മൂലം ഫയൽ ചെയ്യേണ്ടതാണ്.
- ഇത്തരത്തിലുള്ള കേസുകൾ ഫയൽ ചെയ്യപ്പെട്ടാലുടൻ തന്നെ പ്രസ്തുത ബാധ്യതകൾ സർക്കാർ ബാധ്യതകളല്ലാത്തതിനാൽ ടി ബാധ്യതകളുടെ മേൽ സർക്കാരിനു യാതൊരുവിധ ഉത്തരവാദിത്വവുമില്ല എന്ന് ചൂണ്ടിക്കാട്ടി ഗവൺമെന്റ്‌റ് സെക്രട്ടറിമാരെ എതിർകക്ഷി പട്ടികയിൽ നിന്ന് അടിയന്തരമായി ഒഴിവാക്കുന്നതിനുള്ള നടപടികൾ അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെട്ട് എതിർകക്ഷിയാകുന്ന വകുപ്പ് സെക്രട്ടറിമാർ സ്വീകരിക്കേണ്ടതാണ്.
- ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾക്ക് വേണ്ടി ‘ഗ്രാന്റ്-ഇൻ-എയ്ഡ്-സാലറി’ ശീർഷകത്തിൽ നിന്നും തുക റിലീസ് ചെയ്യുമ്പോൾ ടി തുക സർക്കാർ ഏതെങ്കിലും ബാധ്യതയുടെ പുറത്ത് അനുവദിക്കുന്ന തുക അല്ല എന്നും ശമ്പള വിതരണത്തിനുള്ള സഹായം മാത്രമാണെന്നും ടി തുകയ്ക്ക് ഉപരിയായി ആവശ്യമായ തുക ബന്ധപ്പെട്ട സ്ഥാപനങ്ങൾ സ്വന്തം ഫണ്ടിൽ നിന്ന് തന്നെ കണ്ടെത്തണമെന്ന വ്യവസ്ഥ നിശ്ചയിക്കേണ്ടതാണ്. ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾക്ക് ‘ഗ്രാന്റ്-ഇൻ-എയ്ഡ്- സാലറി’ ശീർഷകത്തിൽ അല്ലാതെ മറ്റു ശീർഷകങ്ങളിൽ അനുവദിക്കുന്ന തുക ഒരു കാരണവശാലും ശമ്പള/പെൻഷൻ മറ്റ് എസ്റ്റാബ്ലിഷ്മെന്റ് ചെലവുകൾക്ക് ഉപയോഗിക്കാൻ പാടില്ല എന്നും ചെലവ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ നിഷ്‌കർഷിക്കേണ്ടതാണ്.
- മേൽ പ്രകാരം നിഷ്‌ക്കർഷിച്ചിട്ടുള്ള നട നടപടികൾ സ്വീകരിക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ച സർക്കാർ അതീവ ഗൗരവത്തോടെ കാണുന്നതാണ്. ഏതെങ്കിലും കാരണവശാൽ അത്തരം കേസുകളിൽ സർക്കാർ പണം നൽകേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ട സ്ഥാപന അധികാരിയിൽ നിന്നും ടി തുക ഈടാക്കുന്നതും അല്ലാത്തപക്ഷം പ്രസ്തുത തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ബാധ്യതയായി നിലനിൽക്കുന്നതുമാണ്.
Through RTI it was understood that Sriram Vankidaraman while he was the MD of KASE, one year before he killed KM Basheer had paid Rs 130000/-salary per month to the COO of KASE Prathapmohan Nair instead of the actual sanctioned amount of Rs 70000/- per month consolidated salay for that post (as per the detailed cabinet note cosisting of the salary of the entire staff submitted to the Chief Minister for sanctioning a new post of finance Officer at KASE that was drafted by Sriram Vankidaraman, approved and forwarded by Tom Jose). Through the RTI it was understood that the COO was provided with a personal car and a mobile phone worth Rs 25400/- which was not accounted and added with the salary amount. After the receipt of the RTI query, the COO’s salary was immediately reduced to the actual sanctioned amount of Rs 70000/- per month by KASE. Irritated with the action, he left the place to join as the Addl Director at Price Water House Cooper. But however he was provided with the chance of usurping more than 7.2 Lakh Rupees illegally by then. Now will that amount paid in excess with out any authority be realized from those at KASE who were resonsible for that misdemeanour as per the notification of the FM?