
തല്‍ക്കാലം പോകണ്ട, രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം ജാര്‍ഖണ്ഡില്‍ തടഞ്ഞു
ജാര്‍ഖണ്ഡ്; രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തടഞ്ഞുവെച്ചുവെന്ന പരാതിയുമായി കോണ്‍ഗ്രസ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടേക്ക് ഓഫിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ വെള്ളിയാഴ്ച ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ നിര്‍ത്തിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് മുമ്പ് സംസ്ഥാനത്ത് രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടയിടാനുള്ള തന്ത്രമെന്നാണ് ഈ സംഭവത്തെ കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.
45 മിനിറ്റോളം ഹെലികോപ്റ്ററിന് ക്ലിയറന്‍സ് ലഭിച്ചിരുന്നില്ലെന്നും അതിന് ശേഷമാണ് രാഹുല്‍ ഗാന്ധി തന്‍രെ യാത്ര തുടര്‍ന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് ഹെലികോപ്റ്ററിന് അനുമതി വൈകിയെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയത്.
സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ, വെള്ളിയാഴ്ച പ്രധാനമന്ത്രി മോദിയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ വൈകുകയും ചെയ്തിരുന്നു.