ചണ്ഡീഗഡ്: ചത്തീസ്ഗഡില്‍ പുതിയതായി ഉയരുന്ന ഹരിയാന നിയമസഭാ മന്ദിരത്തെച്ചൊല്ലി പഞ്ചാബും ഹരിയാനയും തമ്മില്‍ തര്‍ക്കം രൂക്ഷം. ചത്തീസ്ഗഡിന് മേലുള്ള പഞ്ചാബിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി യുടെ (എഎപി) പ്രതിനിധി സംഘം പഞ്ചാബ് ഗവര്‍ണര്‍ക്കും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററുമായ ഗുലാബ് ചന്ദ് കതാരിയക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.
ചത്തീസ്ഗഡ് പഞ്ചാബിന്റേതാണെന്നും നിയമസഭാ മന്ദിരം നിര്‍മിക്കാന്‍ ഹരിയാനയ്ക്ക് ഒരിഞ്ച് ഭൂമി നല്‍കരുതെന്നും മെമ്മോറാ ണ്ടത്തില്‍ പറയുന്നു. അതേസമയം, ചത്തീസ്ഗഡില്‍ ഹരിയാനയ്ക്കും അവകാശമുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ആവര്‍ത്തിച്ചു.
പുതിയ നിയമസഭ കെട്ടിട സമുച്ചയത്തിനായി നിയുക്ത ഭൂമിക്ക് പകരമായി ഹരിയാന ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷന് വാഗ്ദാനം ചെയ്ത ഭൂമിക്ക് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പരിസ്ഥിതി അനുമതി നല്‍കിയതോടെയാണ് ഈ പ്രശ്നം ഉടലെടുത്തത്. വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറെടുക്കില്ലെന്നാണ് ഇരു സംസ്ഥാനങ്ങളും നിലപാടെടുത്തിരിക്കുന്നത്.