ആരാധകർ വളരെ കാലമായി കാത്തിരിക്കുന്ന ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകൻ ഫാസിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.
“മോഹൻലാലിന്റെ സിനിമ ജിവിതത്തിലെ നാഴികക്കല്ലായി മാറിയ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്ത ഡിസംബർ 25ന് തന്നെ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭവും പുറത്തിറങ്ങുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ സംവിധായകനായ തനിക്ക് തന്നെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധിച്ചു. ബറോസ് വൻ വിജയമാകട്ടെ” – ഫാസിൽ പറയുന്നു.
ഒരു ഫാന്റസി ചിത്രമാണ് ബറോസ്: നിധി കാക്കും ഭൂതം -3D. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ ഗാമാ’സ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് തിരക്കഥ എഴുതിയത്. ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. മോഹൻലാൽ, മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം, സീസർ ലോറന്റെ റാട്ടൺ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.