
കൃഷ്ണകുമാറിന്റെ മകൾ ഹൻസിക ആശുപത്രിയിൽ
നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തെ അറിയാത്ത മലയാളികളുണ്ടാകില്ല. മക്കളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ സജീവമായതിനാൽ ഇവരുടെ വിശേഷണങ്ങളെല്ലാം തന്നെ വളരെ വേഗത്തിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ കൃഷ്ണകുമാറിരിന്റെ ഇളയ മകൾ ഹൻസിക പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. ഹോസ്പിറ്റലിൽ നിന്നുള്ള വീഡിയോയും ഫോട്ടോയുമാണ് ഹൻസിക പങ്കുവച്ചിരിക്കുന്നത്.

“എംആര്‍ഐ സ്‌കാനിങ് കഴിഞ്ഞു, പക്ഷേ ഞാന്‍ ഓകെയാണ് ഗായിസ്” എന്നാണ് പോസ്റ്റിനൊപ്പം ഹൻസിക കുറിച്ചിരിക്കുന്നത്. എന്നാൽ ബ്രെയിനിന് ഒരു എംആര്‍ഐ സ്കാനിങ് എന്നതിനപ്പുറം ഒരു വിവരങ്ങളും താരപുത്രി പങ്കുവച്ചിട്ടില്ല. അതിനാൽ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തുന്നത്. എന്തിനാണ് ബ്രെയിനിന് എംആര്‍ഐ ? എന്തു പറ്റിയതാണ് ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

അതേസമയം, ഒന്നര വയസ്സുള്ളപ്പോള്‍ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഹൻസിക അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഒരു വയസ്സും അഞ്ച് മാസവും ഉള്ള സമയത്ത് നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന അസുഖമാണ് ഹൻസികയെ ബാധിച്ചത്. പ്രോട്ടീനുകള്‍ അമിതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്ന, വൃക്ക തകരാറിലാകുന്ന അവസ്ഥയാണിത്. മൂന്ന് മൂന്നര വര്‍ഷം എടുത്ത് ചികിത്സിച്ച ശേഷമാണ് രോഗം ഭേദമായത്.