ദീപാവലി റിലീസായെത്തിയ ശിവകാർത്തികേയൻ ചിത്രം “അമരൻ” നിറഞ്ഞ സദസൊടെ മുന്നേറുകയാണ്. മേജർ മുകുന്ദ് വരദരാജിന്റെ കഥ പറയുന്ന ചിത്രത്തിൽ മുകുന്ദായി ശിവകാർത്തികേയനും ഭാര്യ ഇന്ദു റെബേക്ക വർഗീസായി സായ് പല്ലവിയുമാണ് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും എല്ലാം തന്നെ വൈറലാണ്. ഇപ്പോഴിതാ ജൂനിയർ ഇന്ദു റെബേക്ക വർഗീസായി മുക്തയുടെ മകൾ കിയാര എന്ന കണ്മണി പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്.
ചിത്രത്തിലെ ഡയലോഗുകൾ കോർത്തിണക്കിയാണ് വിഡിയോയാക്കിയിരിക്കുന്നത്. മേജർ മുകുന്ദിന് ഒപ്പമുള്ള ഇന്ദുവിന്റെ നിമിഷങ്ങളും മേജർ മുകുന്ദിന്റെ ഓരോ വിജയങ്ങളും ആഘോഷമാക്കുന്ന ഇന്ദുവിനെയുമെല്ലാം വളരെ മനോഹരമായാണ് കണ്മണി അവതരിപ്പിച്ചിരിക്കുന്നത്. നിരവധി പേരാണ് കൺമണിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. നടിമാരായ അതിഥി രവി, ശിവദ, പേളി മാണി, പാർവതി എസ് കൃഷ്ണ തുടങ്ങി നിരവധി പേരാണ് കമന്റ് ബോക്സിൽ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.