CinemaNewsSocial Media

ലാലേട്ടനെ കൊണ്ട് പതിനാറും പതിനേഴും ടേക്കുവരെ ചെയ്യിപ്പിച്ചിട്ടുണ്ട് : പൃഥ്വിരാജ് സുകുമാരൻ

മലയാളികളുടെ സ്വന്തം രാജുവേട്ടൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മോഹൻലാൽ നായകനായ ലൂസിഫർ. പ്രഖ്യാപനം മുതൽ വൻ ഹൈപ്പ് കിട്ടിയ ചിത്രം ബോക്സ് ഓഫീസ് ഹിറ്റുമായിരുന്നു. ചിത്രത്തെപ്പറ്റി മുൻപൊരിക്കൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

“ഞാന്‍ ചില സമയത്തെല്ലാം ലാലേട്ടനെ കൊണ്ട് പതിനാറും പതിനേഴും ടേക്കുവരെ ചെയ്യിപ്പിച്ചിട്ടുണ്ട്. അതൊരിക്കലും ലാലേട്ടന്റെ കുഴപ്പം കൊണ്ടല്ല. അപ്പോള്‍ എന്റെ അസ്സിസ്റ്റന്‍സും കൂടെ ഉള്ളവരുമൊക്കെ വന്ന് പറയും. ചേട്ടാ ഇത് പതിനേഴാമത്തെ ടേക്കാണ്. അദ്ദേഹം മടുത്തിട്ടുണ്ടാകും, ഇത്ര മതി ഇനി നിര്‍ത്താം എന്നൊക്കെ. അപ്പോഴൊക്കെ എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ലാലേട്ടന്‍ തന്നെയാണ്. പലപ്പോഴും എന്റെ നിര്‍മാതാവിനോടുപോലും ആന്റണി അയാള്‍ അത് മനസ്സില്‍ കണ്ടപോലെ ചെയ്യട്ടെ എന്ന് ലാലേട്ടന്‍ പറയും. അങ്ങനെ എന്നെ സിനിമ ലൊക്കേഷനില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് വരെ ലാലേട്ടനാണ്” – പൃഥ്വിരാജ് പറയുന്നു.

അതേസമയം, ഒന്നാം ഭാഗം വമ്പൻ ഹിറ്റായതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അബ്രാം ഖുറേഷിയായി മോഹന്‍ലാലാണ് പ്രധാനവേഷത്തിലെത്തുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 25ന് ആണ് ചിത്രം തീയറ്ററുകളിലെത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *