നവംബര്‍ 19 ന് വയനാട്ടില്‍ ഹര്‍ത്താല്‍

വയനാട്: കേന്ദ്ര സഹായം വൈകുന്നതിനെതിരെ പ്രതിഷേധിച്ച് നവംബര്‍ 19 ന് വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുള്‍പ്പടെ ഉണ്ടാ ഉരുള്‍പൊട്ടലില്‍ 450 ലേറെ പേര്‍ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്താന്‍ പോകുന്നത്.

നവംബര്‍ 19 ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, ആശുപത്രി തുടങ്ങി ആവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഡിഫിനൊപ്പം എല്‍ഡിഎഫും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments