ബംഗളൂരു: കാഴ്ച്ച പരിമിതകള്‍ ഉള്ളവര്‍ ഇന്ന് വലിയ സ്വപ്‌നങ്ങള്‍ കീഴടക്കുന്നത് ഏറെ സന്തോഷത്തോടെ നമ്മള്‍ കണ്ടിട്ടുണ്ട്. പരിമിതികള്‍ ഉള്ളവരെ മാറ്റി നിര്‍ത്തുകയല്ല, കൂടെ ചേര്‍ക്കുകയാണ് വേണ്ടത്. എപ്പോഴിതാ അത്തരകാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കണമെന്ന് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കര്‍ണാടക കോടതി. കാഴ്ച്ച പരിമിതിയുള്ളവര്‍ക്കല്ല മറിച്ച്, പൂര്‍ണ്ണമായ അന്ധതയുള്ളവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നാണ് കോടതിയുടെ ആവശ്യം. കര്‍ണാടക സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെഎസ്എടി) മുന്‍ ഉത്തരവിനെതിരെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ തീരുമാനം എടുത്തത്.
മൈസൂരു ജില്ലയിലെ പെരിയപട്ടണ താലൂക്കിലെ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള അന്ധയായ എച്ച്എന്‍ ലതയുടെ കേസിലാണ് ഈ പ്രസ്താവന കോടതി പുറപ്പെടുവിച്ചത്. 2022-ല്‍ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ കന്നഡ, സോഷ്യല്‍ ടീച്ചര്‍ തസ്തികയിലേക്ക് ലത അപേക്ഷിച്ചിരുന്നു. 2023 മാര്‍ച്ച് 8-ന് പുറത്തിറക്കിയ സെലക്ഷന്‍ ലിസ്റ്റില്‍ ലതയുടെ പേര് ഉള്‍പ്പെടു ത്തിയിരുന്നു. എന്നിരുന്നാലും, 2023 ജൂലൈ 4-ന്, ലതയുടെ അപേക്ഷ നിരസിക്കപ്പെട്ടു, തോറ്റുകൊടുക്കാതെ ഇത് കര്‍ണാടക സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ മുമ്പാകെ എത്തിക്കാന്‍ ലത തീരുമാനിച്ചു.
ട്രൈബ്യൂണല്‍ ലതയ്ക്ക് അനുകൂലമായി വിധിച്ചു, ചെലവായി 10,000 രൂപ നല്‍കുകയും മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷ പുനഃപരിശോധിക്കാന്‍ നിയമന അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനത്തെ എതിര്‍ക്കുകയും ‘കാഴ്ചക്കുറവ്’ ഉള്ളവര്‍ക്കും ‘സമ്പൂര്‍ണ അന്ധത’ ഉള്ളവര്‍ക്കും സംവരണം പ്രത്യേക വിഭാഗങ്ങളായി പരിഗണിക്കണമെന്ന് വാദിക്കുകയും ചെയ്തു. ഈ വ്യത്യാസം ട്രിബ്യൂണല്‍ അവഗണിച്ചതായി വകുപ്പ് അവകാശപ്പെട്ടു. കേസ് പുനഃപരിശോധിച്ച ഹൈക്കോടതി ബെഞ്ച് വകുപ്പിന്റെ നിലപാടിനോട് വിയോജിച്ചു.
ഒരു ബിരുദ പ്രൈമറി അധ്യാപകന്റെ ചുമതലകള്‍, പ്രത്യേകിച്ച് സോഷ്യല്‍ സ്റ്റഡീസ്, കന്നഡ തുടങ്ങിയ വിഷയങ്ങളില്‍ പൂര്‍ണ്ണമായും അന്ധനായ ഒരു വ്യക്തി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കകളുണ്ടാകാമെങ്കിലും, അത്തരം വാദങ്ങള്‍ സ്ഥാനാര്‍ത്ഥി റോളിനുള്ള വിദ്യാഭ്യാസ ആവശ്യകതകള്‍ നിറവേറ്റുന്നതിനാല്‍ ബോധ്യപ്പെടുത്തുന്നില്ലെന്ന് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. അന്ധതയുള്ള വ്യക്തികളില്‍ പലപ്പോഴും കാണപ്പെടുന്ന പോസിറ്റീവ് ഗുണങ്ങളായ പൊരുത്തപ്പെടുത്തല്‍, പ്രതിരോധശേഷി, ശക്തമായ ഓര്‍മ്മശക്തി, ഉയര്‍ന്ന ഇന്ദ്രിയങ്ങള്‍, മികച്ച കേഴിവുകള്‍ എന്നിവ കോടതി എടുത്തുപറഞ്ഞു. ഹോമര്‍, ജോണ്‍ മില്‍ട്ടണ്‍, ലൂയിസ് ബ്രെയില്‍, ഹെലന്‍ കെല്ലര്‍, ബൊല്ലന്റ് ഇന്‍ഡസ്ട്രീസ് സിഇഒ ശ്രീകാന്ത് ബൊല്ല എന്നിവരുള്‍പ്പെടെ അന്ധരായിരുന്നിട്ടും ഉന്നത വിജയം നേടിയ ശ്രദ്ധേയരായ ചരിത്ര വ്യക്തികളെ ബെഞ്ച് ഈ കേസില്‍ സ്മരിക്കുകയും ചെയ്തു.