രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സെക്സില്‍ ഏർപ്പെടാൻ പലര്‍ക്കും മടിയാണ്. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ശാരീരികമായും മാനസികമായും നിരവധി ഗുണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍ എന്തൊല്ലാമെന്ന് നമുക്ക് നോക്കാം.
ഒന്നാമതായി അതിരാവിലെ സെക്സ് ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കും. ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. രണ്ടാമതായി ജിമ്മില്‍ പോകാതെ കലോറി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴി ശരീരത്തിലെ 300 കലോറി വരെ കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ഇതുവഴി പ്രമേഹത്തെയും നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
മൂന്നാമതായി നിങ്ങള്‍ ദിവസവും മൈഗ്രേന്‍ അനുഭവിക്കുന്നുണ്ടെങ്കില്‍, ഗുളികകള്‍ കഴിച്ച് ശരീരം നശിപ്പിക്കുന്നതിനേക്കാള്‍ സ്വാഭാവികമായ രീതിയില്‍ കുറയ്ക്കാന്‍ രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നാലാമതായി കഠിനാധ്വാനം മൂലമുണ്ടാകുന്ന ശാരീരിക വേദന, സന്ധിവേദന എന്നിവ എന്‍ഡോര്‍ഫിന്‍ സ്രവത്തിന് പൂര്‍ണ്ണമായും കുറയ്ക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ചാമതായി രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ മുഖത്തിന് തെളിച്ചം ലഭിക്കും. പോസിറ്റിവായ ഒരു ദിവസം ലഭിക്കാന്‍ സഹായിക്കുന്നു.
ആറാമതായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുറത്തുവിടുന്ന ഹോര്‍മോണുകള്‍ കാരണം മുടി കൂടുതല്‍ തിളങ്ങുകയും മൃദുവാവുകയും ചെയ്യുന്നു. ഏഴാമതായി രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സൈക്കോളജി ആന്‍ഡ് ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, രോഗത്തിന് കാരണമാകുന്ന അണുക്കളെയും വൈറസുകളെയും ഇല്ലാതാക്കാന്‍ രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ സാധിക്കും.
എട്ടാമതായി ഇന്നത്തെ ജീവിത ശൈലിയില്‍ വലിയ തരത്തിലുള്ള പിരിമുറുക്കമാണ് നമ്മള്‍ അനുഭവപ്പെടുന്നത്. ദിവസവും രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴി നിങ്ങള്‍ക്കും പങ്കാളിക്കും കടുത്ത പിരുമുറുക്കത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഒമ്പതാമതായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുമ്പോൾ സ്രവിക്കുന്ന ഫീല്‍ ഗുഡ് ഹോര്‍മോണായ ഡോപാമൈന്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഈ ഹോര്‍മാണ്‍ ശരീരത്തിന് ഉന്മേഷം പകരുകയും ദിവസം മുഴുവന്‍ കൂടുതല്‍ ഉന്മേഷ ഭരിതരായി തുടരുവാന്‍ സഹായിക്കുകയും ചെയ്യുന്നു.