InternationalNews

ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് പ്രത്യേക ക്ലിനിക്; കടുത്ത തീരുമാനവുമായി ഇറാൻ

ടെഹ്റാന്‍: രാജ്യത്തെ നിർബന്ധിത നിയമമാല ഹിജാബ് നിയമം തെറ്റിക്കുന്നവർക്ക് പ്രത്യേകമായി ക്ലിനിക് സ്ഥാപിക്കും. ഇനാൻ സർക്കാറിന്റേതാണ് തീരുമാനം. വനിതാ കുടുംബ വിഭാഗം മേധാവി മെഹ്രി തലേബി ദരസ്താനിയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

ഹിജാബ് റിമൂവല്‍ ട്രീറ്റ്മെന്റ് ക്ലിനിക്കെന്നാണ് ഇതിനുള്ള ചികിത്സാകേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്. ടെഹ്‌റാനിൽ പ്രതിഷേധിച്ച് ഇറാനിയൻ കോളേജ് വിദ്യാർത്ഥിനി അടിവസ്ത്രം അഴിച്ചുമാറ്റിയതിന് ഒരാഴ്ച്ച കഴിഞ്ഞാണ് ഈ പ്രഖ്യാപനം. പ്രഖ്യാപനത്തിന് പിന്നാലെ വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ ആണിയടിക്കുന്ന ഗവണ്‍മെന്റിന്റെ ഈ നീക്കത്തിനെതിരേ ഇറാനിലെ ഒരു വിഭാഗം സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

ഹിജാബ് നിയമങ്ങള്‍ അനുസരിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനുള്ള ക്ലിനിക്ക് എന്നത് ഇസ്ലാമിക ആശയമല്ലെന്നും അത് ഇറാനിലെ നിയമങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. വനിതാകുടുംബ വകുപ്പ് ഇത്തരത്തിലൊരു നിലാപാടെടുത്തത് ഭയാനകമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *