മലയാള സിനിമ ലോകത്ത് ഏറെ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു “ലൂസിഫർ”. മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അത് തന്നെയായിരുന്നു കാരണം. വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. ഇതിനിടയിൽ താൻ സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സിനിമയെപ്പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്.
“ലൂസിഫര്‍ ഒരു സ്പെഷ്യല്‍ സിനിമയാണ്. എനിക്ക് ആ സിനിമ ഇഷ്ടമാണ്. എന്നാല്‍ സംവിധായകന് എന്ന നിലയില്‍ ലൂസിഫറിനെക്കാള്‍ ഇഷ്ടം ബ്രോ ഡാഡിയാണ്. കാരണം എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും ഒരുപാട് മാറിനില്‍ക്കുന്നതാണ് ആ ചിത്രം. ആ സിനിമ ഷൂട്ട് ചെയ്തിരിക്കുന്ന രീതി വെച്ചും കോമഡി കൈകാര്യം ചെയ്തിരിക്കുന്നതും വെച്ച് നോക്കുമ്പോള്‍ സംവിധായകന് എന്ന നിലയില്‍ അതെന്റെ കംഫര്‍ട്ട് സോണല്ല. രണ്ട് ചിത്രങ്ങളിലൊന്ന് എടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ബ്രോ ഡാഡി തിരഞ്ഞെടുക്കും. കാരണം ഞാനൊരിക്കലും ചെയ്യില്ലെന്ന് വിചാരിച്ച സിനിമ ആണത്” – പൃഥ്വിരാജ് പറയുന്നു.
ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രോ ഡാഡി 2022 ലാണ് റിലീസ് ചെയ്തത്. ലാലു അലക്സ്, മീന, കല്യാണി പ്രിയദർശൻ, കനിഹ, ജഗദീഷ്, മല്ലിക സുകുമാരൻ, സൗബിൻ സാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് മോഹൻലാലിനും പൃഥ്വിരാജ് സുകുമാരനും പുറമേ പ്രധാന കഥാപാത്രങ്ങളായെത്തിയത്.