തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്റെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. അതിപ്പോൾ അഭിനേതാവായാലും സംവിധായകനായാലും നിർമാതാവായാലും ഗായകനായാലും എല്ലാം അങ്ങനെ തന്നെ. തെലുങ്കിൽ വരെ തന്റെ സാന്നിധ്യമറിയിച്ച പൃഥ്വിരാജ് കുടുംബത്തിനും ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. ഇപ്പോൾ കരിയറിനും മകൾ അലംകൃതയുടെ പഠനത്തിനുമായി കേരളം വിട്ടിരിക്കുകയാണ് താരം.
മകൾ അലംകൃതയുടെ ചിത്രങ്ങളൊന്നും അധികം സമൂഹ മാധ്യമങ്ങളിലൂടെ പൃഥ്വിരാജും ഭാര്യ സുപ്രിയയും പങ്കുവയ്ക്കാറില്ല. എന്നാൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാകുന്നത്. അലംകൃതയ്ക്ക് മുംബൈയിലെ വലിയ സ്കൂളിൽ അഡ്മിഷൻ ആയിക്കഴിഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതിനാൽ തന്നെ ബാന്ദ്ര വെസ്റ്റിലെ പാലി ഹില്ലിൽ മുപ്പത് കോടി മുടക്കി വാങ്ങിയ ഫ്ലാറ്റിൽ താരകുടുംബം ഇനി സ്ഥിര താമസമാക്കുമെന്നാണ് വിവരം.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന് വേണ്ടിയാണു ഈ ഫ്ലാറ്റ് വാങ്ങിയതെന്ന് പറയുന്നത്. എന്നാൽ മകളുടെ നല്ല വിദ്യാഭ്യാസവും അതിന് പിന്നിലുണ്ടെന്ന് വ്യക്തം. അലംകൃതയെ ഒരു ആഡംബര സ്കൂളിലാണ് ചേർത്തിരിക്കുന്നത്. മാസം ലക്ഷങ്ങൾ ഫീസ്, എല്ലായിടത്തും എ സി വച്ചിട്ടുള്ള ആഡംബര സ്കൂളിലാണ് അലംകൃതയെ ചേർത്തിരിക്കുന്നത്. താമസം മുംബൈയിലേക്ക് മാറ്റിയതോടെ തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രൊഡക്ഷൻ കമ്പനി നല്ല രീതിയിൽ നോക്കി നടത്താനും പൃഥ്വിരാജിന് സാധിക്കും.
അതേസമയം, സല്മാന് ഖാന്, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ടൈഗര്‍ ഷ്രോഫ്, കെഎല്‍ രാഹുല്‍ തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും കായിക താരങ്ങള്‍ക്കും പാലി ഹില്ലില്‍ ആഡംബര വസതികളുണ്ട്. ഇവിടേക്കാണ് പൃഥ്വി കുടുംബസമേതം മാറിയത്.