
പൃഥ്വിരാജിന് വയ്യ ഒട്ടും വയ്യ : നിഖില വിമൽ
നടൻ പൃഥ്വിരാജിന്റെ അറുപതുകളിൽ എങ്ങനെയായിരിക്കുമെന്ന് തഗ് ഉത്തരവുമായി നടി നിഖില വിമൽ. “ഗുരുവായൂരമ്പലനടയില്‍” എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ നിഖിലയുടെ തഗ് മറുപടി വീണ്ടും വൈറലാകുകയാണ്. ‘‘അറുപതുകളില്‍ പൃഥ്വിരാജ് എങ്ങനെ ആയിരിക്കും എന്ന് പറയാമോ ? എന്നായിരുന്നു അവതാരക പൃഥ്വിരാജിനോട് ചോദിച്ചത്. എന്നാൽ രാജുവേട്ടൻ മറുപടി പറയുന്നതിന് മുൻപ് ഉത്തരവുമായി നിഖില എത്തി.

‘‘വയ്യായിരിക്കും… ഒട്ടും വയ്യ…’’ എന്നായിരുന്നു നിഖില പറയുന്നത്. നിഖിലയുടെ ഉത്തരം കേട്ടതോടെ അവതാരകൻ ഉൾപ്പെടെ പൊട്ടിച്ചിരിയായിരുന്നു. എന്നാൽ ‘‘നാളെ രാവിലത്തെ പൃഥ്വിരാജ് എങ്ങനെയായിരിക്കും എന്നു പോലും എനിക്കറിയില്ല…’’ എന്നായിരുന്നു ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ മറുപടി.

അതേസമയം, പല കാര്യങ്ങളും പ്രെഡിക്റ്റ് ചെയ്യുന്ന നടൻ, ഇല്യുമിനാറ്റി തുടങ്ങിയ വിളിപ്പേരുകൾ ഇന്ന് പൃഥ്വിരാജിന് സ്വന്തമാണ്. കാരണം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അഭിമുഖത്തിനിടയില്‍ തന്റെ ഭാവിയെ കുറിച്ചും കയ്യെത്തി തൊടാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങളെ കുറിച്ചുമൊക്കെ പൃഥ്വി പറഞ്ഞ വാക്കുകള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. 20 വർഷങ്ങള്‍ക്കിപ്പുറമുള്ള പൃഥ്വിരാജ് എന്തായിരിക്കുമെന്ന് പൃഥ്വി പറഞ്ഞ വാക്കുകളെല്ലാം പില്‍ക്കാലത്ത് സത്യമായി മാറുന്ന കാഴ്ചയും നാം കാണുന്നതാണ്.