CinemaNewsSocial Media

ബ്രോ ഡാഡിയിലേക്ക് വിളിച്ചത് പൃഥ്വിരാജ് അല്ല : മല്ലിക സുകുമാരൻ

മലയാളികളുടെ ഇഷ്ട കുടുംബമാണ് നടൻ സുകുമാരന്റേത്. ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമൊക്കെ സിനിമയിൽ തങ്ങളുടെ കഴിവ് കൊണ്ട് അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അതിൽ പൃഥ്വിരാജാണ് ഒരു പടി മുന്നിൽ നിൽക്കുന്നതെന്ന് പറയാം. കാരണം നടനെന്നതിലുപരി നല്ലൊരു സംവിധായകനാണ് താരം. പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ അമ്മ മല്ലിക സുകുമാരനും അഭിനയിച്ചിരുന്നു. അതിന്റെ വിശേഷങ്ങളെപ്പറ്റി സംസാരിക്കുകയാണ് മല്ലിക സുകുമാരൻ.

“രാജുവിന്റെ എല്ലാ സിനിമയിലും ഞാൻ അഭിനയിക്കുകയോ ഒന്നുമില്ല. ഒരുദാഹരണം പറയുകയാണെങ്കിൽ എന്നെ ബ്രോ ഡാഡിയിലേക്ക് വിളിച്ചത് പോലും രാജു ആയിരുന്നില്ല. അത് ലാൽ ആയിരുന്നു. ഞങ്ങൾ സാറാസ് എന്ന സിനിമ കണ്ടു. ആ സിനിമയിലെ അമ്മച്ചിയെ കണ്ടു. അതുപോലെ ഒരു അമ്മച്ചിയെ ഞങ്ങൾക്ക് ഈ സിനിമയിൽ ആവശ്യമുണ്ട്. ആ കഥാപാത്രം ചെയ്യണമെന്ന് ലാൽ ആണ് ആവശ്യപ്പെട്ടത്. പൃഥ്വിരാജ് ഇത് അറിഞ്ഞിട്ടുണ്ടാവും .പക്ഷേ അവനായിരുന്നില്ല ആ സിനിമയിലേക്ക് എന്നെ വിളിച്ചത്. ഓരോ കാര്യങ്ങളും വ്യക്തമായ രീതിയിൽ തന്നെ പൃഥ്വിരാജ് പറഞ്ഞുതരും” – മല്ലിക സുകുമാരൻ പറയുന്നു.

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രോ ഡാഡി 2022 ലാണ് റിലീസ് ചെയ്തത്. ലാലു അലക്സ്, മീന, കല്യാണി പ്രിയദർശൻ, കനിഹ, ജഗദീഷ്, മല്ലിക സുകുമാരൻ, സൗബിൻ സാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് മോഹൻലാലിനും പൃഥ്വിരാജ് സുകുമാരനും പുറമേ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *