കൊച്ചി : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.
ജീവനക്കാരുടെ 2021 മുതലുള്ള ക്ഷാമ ബത്താ കുടിശ്ശിക എന്ന് കൊടുക്കാൻ കഴിയുമെന്ന് 11/12/2024 ന് മുൻപായി കോടതിയെ രേഖാമൂലം അറിയിക്കണമെന്നാണ് ഉത്തരവ്. സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളോ, സാമ്പത്തികമായി മോശം സ്ഥിതിയുണ്ടെങ്കിൽ അതോ ഇക്കാര്യത്തിൽ ബാധകമല്ലെന്ന് കോടതി പറഞ്ഞു.
അതിനാൽ തന്നെ 11-12-2024 നകം സർക്കാർ ഇക്കാര്യത്തിൽ മറുപടി നൽകിയില്ലെങ്കിൽ കോടതിക്ക് പോസിറ്റീവ് ഉത്തരവ് നൽകേണ്ടിവരും. കേസ് ഡിസംബർ 11 ലേക്ക് വച്ചു.
കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും, ഭാരവാഹികളും ചേർന്ന് നൽകിയ കേസിലാണ് ട്രൈബ്യൂണലിന്‍റെ ഇടക്കാലവിധി ഇന്ന് ഉണ്ടായിരിക്കുന്നത്. കക്ഷികൾക്ക് വേണ്ടി അഡ്വക്കേറ്റ് അനുപ് വി നായർ ഹാജരായി
Govt employee
കോടതികളൊക്കെ ജെനങ്ങളെ പിഴിനായാലും ഈ കൈകൂലി വീരന്മാരെ പണം ഇട്ട് മൂടാൻ സപ്പോർട്ട് കൊടുക്കുന്ന നാറിയ നിയമങ്ങൾ
എല്ലാവരും കൈക്കൂലിക്കാർ അല്ല.. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരും ഉണ്ടേ… പ്രത്യേകിച്ചും താഴെ കിടയിലുള്ള ഉദ്യോഗസ്ഥർ.. സാലറി പിടിത്തം എല്ലാം കഴിഞ്ഞു ഒന്നിനും തികയില്ല… വേറെ ജോലിക്ക് പോവാനും പറ്റില്ല
Yes, 2023 മുതൽ റിട്ടയർ ചെയ്തവരുടെ DA, pay revision എന്നിവ പാർട്ട് ആയി എങ്കിലും അനുവദിക്കണം, അതായത് 2023 june 30 വരെ റിട്ടയർ ചെയ്തവർക്ക് ഈ ഡിസംബറിൽ നൽകുക, 2023 ഡിസംബർ വരെ റിട്ടയർ ചെയ്തവർക്ക് അടുത്ത march 31 ന് മുൻപ് നൽകുക…. 🙏