CinemaNewsSocial Media

മമ്മൂക്കയുടെ വില്ലനായി ഞാനെത്തില്ല : പൃഥ്വിരാജ് സുകുമാരൻ

സൂപ്പർ ഹിറ്റ് സംവിധായകൻ അമൽ നീരദ് പൃഥ്വിരാജിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘അരിവാള്‍ ചുറ്റിക നക്ഷത്രം’. മമ്മൂട്ടിയെ നായകനായും പൃഥ്വിയെ വില്ലനായുമായിരുന്നു തീരുമാനിച്ചത്. എന്നാൽ വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇതേപ്പറ്റിയുള്ള വിവരങ്ങളൊന്നും പിന്നീടുണ്ടായില്ല. ഇപ്പോഴിതാ, ഇതേപ്പറ്റി മുൻപൊരിക്കൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

“അമല്‍ നീരദും ഞാനും വീണ്ടും ഒന്നിക്കാനിരുന്ന ആ ചിത്രം ഇനി ഉണ്ടാകില്ല. ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന സിനിമ ഇനി നടക്കുമെന്ന് തോന്നുന്നില്ല. ആ സിനിമ എനിക്ക് ഭയങ്കര ഇന്‍ട്രെസ്റ്റിങ് ആയി തോന്നിയതായിരുന്നു. ആ കഥയുടെ പശ്ചാത്തലവും. മമ്മൂക്ക നായകനും ഞാന്‍ വില്ലനുമായിട്ടായിരുന്നു അമല്‍ ആ സിനിമ പ്ലാന്‍ ചെയ്തത്” – പൃഥ്വിരാജ് പറയുന്നു.

“കമ്മ്യൂണിസ്റ്റ് പശ്ചാത്തലമല്ല ആ സിനിമയുടേത്. സ്വാതന്ത്ര്യസമരകാലത്തെ ഇന്ത്യയില്‍ ഇവിടെ ഒരു മലയോരത്ത് നടക്കുന്ന സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കഥയായിരുന്നു അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റേത്. അതിന്റെ പശ്ചാത്തലവും കുറെ കുറെ ഭാഗങ്ങളുമെല്ലാം ഇപ്പോള്‍ ഒരുപാട് സിനിമകളില്‍ വന്ന് കഴിഞ്ഞു. ഇനി ആ സിനിമ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല” – പൃഥ്വിരാജ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *