സർക്കാർ ഫയലുകളിൽ “ടിയാരി” എന്ന പദം ഉപയോഗിക്കരുതെന്ന് സർക്കുലർ. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് സർക്കുലർ പുറപ്പെടുവിച്ചത്.
ഭരണരംഗത്ത് “ടിയാൻ” എന്ന പദത്തിൻ്റെ സ്ത്രീലിംഗമായി “ടിയാരി” എന്ന് വ്യാപകമായി ഉപയോഗിച്ചു വരികയായിരുന്നു. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന ” ടിയാൻ ” എന്നതിൻ്റെ സ്ത്രീലിംഗമായി ” ടിയാൾ ” എന്നതിന് പകരം “ടിയാരി’ എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്നും മാർഗനിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് നിയമവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി എസ്. എൻ. ശശികുമാർ അപേക്ഷ നൽകിയിരുന്നു.
ഭാഷാമാർഗനിർദ്ദേശക വിദഗ്ധ സമിതി അപേക്ഷ പരിശോധിക്കുകയും ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദ്ദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചത്.