വയനാട്: വയനാട്, ചേലക്കര എന്നീ നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. വയനാട്ടില്‍ പോളിങ് ശതമാനം കുറഞ്ഞെങ്കിലും ചേലക്കരയില്‍ ഉയര്‍ന്ന പോളിങ് തന്നെയാണ് രേഖപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കനുസരിച്ച് വയനാട്ടില്‍ 64.53 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ചേലക്കരയില്‍ ഇത് 72.42 ശതമാനമാണ്. ചേലക്കരയിലെ പോളിങ് ശതമാനത്തില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കു ന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.