ഷൂട്ടിങ്ങിനിടയിൽ വിജയ് പിണങ്ങി പോയി ; കാരണം സംവിധായകൻ ശങ്കർ : നടൻ ശ്രീകാന്ത്

കോടികൾ കൊയ്ത ചിത്രത്തിലെ അറിയാക്കഥകൾ വെളിപ്പെടുത്തുകയാണ് നടൻ ശ്രീകാന്ത്.

വിജയ്
വിജയ്

വിജയ്, ശ്രീകാന്ത്, ജീവ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു നൻപൻ. കോടികൾ കൊയ്ത ചിത്രത്തിലെ അറിയാക്കഥകൾ വെളിപ്പെടുത്തുകയാണ് നടൻ ശ്രീകാന്ത്. ‘നൻപൻ’ സിനിമയുടെ സെറ്റിൽ നിന്നും വിജയ് പിണങ്ങി പോയതായി ശ്രീകാന്ത് പറയുന്നു. താൻ ഷൂട്ടിങിനായി സെറ്റിലെത്തിയ അതേ ദിവസമാണ് വിജയ് അവിടെ നിന്നും പിണങ്ങി ദേഷ്യപ്പെട്ട് പോയതെന്നും ശ്രീകാന്ത് പറയുന്നു.

‘‘നൻപൻ സിനിമയുടെ സെറ്റില്‍ ഏറ്റവും അവസാനം ജോയിൻ ചെയ്തത് ഞാനാണ്. സെറ്റിലെത്തിയപ്പോൾ തന്നെ നേരെ പോയത് ശങ്കർ സാറിനെ കാണാനാണ്. അപ്പോൾ അവിടെ നിന്നും വിജയ് സർ ഇറങ്ങിവരുന്നതു കണ്ടു. അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും എന്നെ മൈൻഡ് ചെയ്യാതെ പോയി. പിന്നെയാണ് അറിയുന്നത് വിജയ് സാറും ശങ്കർ സാറും തമ്മിൽ എന്തോ വഴക്കുണ്ടായെന്ന് മനസിലായത്” – ശ്രീകാന്ത് പറയുന്നു.

വിജയ് സാറിന്റെ ഹെയർസ്റ്റൈലിനെ ചൊല്ലിയായിരുന്നു വഴക്ക്. സംഭവം കാര്യമായതോടെ സെറ്റിൽ നിന്നും വിജയ് സർ ഇറങ്ങിപ്പോയി. ശങ്കർ സാറിനും ഒരേ ദേഷ്യം. വിജയ് പോയാൽ ആ റോളിലേക്ക് മഹേഷ് ബാബുവിനെയോ അല്ലെങ്കിൽ ആദ്യം തീരുമാനിച്ചതുപോലെ സൂര്യയെയോ വിളിക്കാമെന്ന് ശങ്കർ സർ പറഞ്ഞുവെന്നും ശ്രീകാന്ത് പറയുന്നു.

പക്ഷേ എന്റെ പേടി ഇതൊന്നുമായിരുന്നില്ല. ആ പടത്തിനു വേണ്ടി വേറെ അഞ്ച് സിനിമകളാണ് ഞാൻ വേണ്ടെന്നു വച്ചത്. അതൊക്കെ കാൻസൽ ചെയ്ത ശേഷമാണ് സെറ്റിലേക്കെത്തുന്നതും. ആ സിനിമ മുടങ്ങിയിരുന്നെങ്കിൽ വലിയ നഷ്ടമായേനെയെന്നും പിന്നീട് അതേ കാസ്റ്റിൽ തന്നെ സിനിമ പൂർത്തിയാകുകയും ചെയ്തുവെന്നും ശ്രീകാന്ത് പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments