CinemaNews

രാത്രി 9 ന് തുടങ്ങിയ ഷൂട്ടിംഗ് തീർന്നത് 4 മണിക്ക് ; അവസാനം രണ്ടും കല്പിച്ച് അത് ചെയ്തു : സാന്ദ്ര തോമസ്

നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ, സക്കറിയായുടെ ഗർഭിണികൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് താരം. ചിത്രത്തിലെ ഒരു ചുംബന രംഗം അഭിനയിക്കാൻ താൻ ഒരുപാട് സമയം എടുത്തുവെന്നാണ് സാന്ദ്ര വെളിപ്പെടുത്തുന്നത്.

“കെട്ടിപ്പിടിയ്ക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ സീനുകളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയിൽ ഇതുപോലൊരു രംഗം എനിക്കും ഉണ്ടായിരുന്നു. അതിൽ വിഷം കൊടുക്കുന്ന സീൻ ഉണ്ട്. വിഷം കൊടുത്തിട്ട് ഉമ്മ വയ്ക്കണം. രാത്രി ഒൻപത് മണിയ്ക്ക് ഇത് ഷൂട്ട് ചെയ്യാൻ തുടങ്ങിയതായിരുന്നു. ഒരു മണിക്കൂറിൽ ഇത് കഴിയും എന്നായിരുന്നു എല്ലാവരും വിചാരിച്ചതെന്നും സാന്ദ്ര തോമസ് പറയുന്നു”

“എന്നാൽ ഈ സീൻ തീർന്നത് പുലർച്ചെ നാലരയ്ക്കാണ്. എത്ര ചെയ്തിട്ടും ആ സീൻ ശരിയായില്ല. അവസാനം സ്വന്തം പടമാണെന്നെങ്കിലും ഓർത്ത് ഉമ്മ കൊടുക്കണമെന്ന് അനീഷ് അൻവർ എന്നോട് പറഞ്ഞു. വിഷം കൊടുക്കും. പക്ഷെ ഉമ്മ കൊടുക്കാതെ തിരിച്ചുവരും. അവസാനം രണ്ടും കൽപ്പിച്ച് ഒരു ഉമ്മ കൊടുത്തുവെന്നും സാന്ദ്രാ തോമസ് പറയുന്നു”.

Leave a Reply

Your email address will not be published. Required fields are marked *