വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. മോഹൻലാൽ സംവിധാനമുൾപ്പെടെ മേഖലകളിൽ നീങ്ങിയപ്പോൾ വ്യത്യസ്‍ത കഥാപാത്രങ്ങൾ തേടിയുള്ള യാത്രയിലാണ് മമ്മൂട്ടി. കാതൽ, നൽപകൽ നേരത്ത് മയക്കം, ഭ്രമയുഗം എന്നിവയെല്ലാം ആ യാത്രയിൽ ലഭിച്ച സിനിമകളാണ്. എന്നാൽ താൻ ഏറ്റവും കൂടുതൽ ടെൻഷനടിച്ച് ചെയ്ത ചിത്രത്തിനെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി.
“കണ്ണൂർ സ്‌ക്വാഡ്” നല്ല ടെൻഷനടിച്ച് ചെയ്തതാണ്. സാധാരണ സിനിമ പോലെ പാട്ടും പ്രണയവും ഒന്നും തന്നെയില്ല. ഒരു സിനിമ സെലക്റ്റ് ചെയ്യുമ്പോൾ മാനദണ്ഡം ഒന്നും നോക്കാൻ പറ്റില്ല. ഒരു ഗംഭീര പടമായിരിക്കും ഇത് എന്ന ഒരു വിശ്വാസത്തോടെയാണ് എല്ലാം തിരഞ്ഞടുക്കുന്നത്. ഒരു കഥ കേട്ട് ഇഷ്ടമാവുമ്പോൾ അത് എങ്ങനെയെങ്കിലും എടുക്കണമെന്ന് തോന്നും. അങ്ങനെയാണ് മനുഷ്യന്റെ ആഗ്രഹങ്ങൾ. സിനിമ എപ്പോഴും ആഗ്രഹങ്ങൾ മാത്രമാണെന്നും” മമ്മൂട്ടി പറയുന്നു.
വല്യ ടെൻഷനിൽ ഇരിക്കുമ്പോൾ പതുക്കെ പതുക്കെ കയറി വന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. അത് എങ്ങനെ പ്രേക്ഷകർ എടുക്കമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. എല്ലാം ഒരു പരീക്ഷണമായിരുന്നു. ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ഈ സിനിമയുടെ സാലറി ഞാൻ വേണ്ടാന്ന് വെച്ചാൽ സിനിമയുടെ ചിലവ് എങ്ങനെയെങ്കിലും നമുക്ക് ഒപ്പിച്ചെടുക്കാമെന്നും മമ്മൂട്ടി പറയുന്നു.