
Kerala
ഉച്ചയ്ക്ക് ശേഷം പോളിങ് മന്ദഗതിയില്‍
വയനാട്; കേരളം ഉറ്റുനോക്കുന്ന വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. വയനാട്ടില്‍ നിന്ന് കന്നിയങ്കം നടത്തുന്നത് പ്രിയങ്കഗാന്ധിയായതിനാല്‍ തന്നെ ദേശീയ ശ്രദ്ധ കേരളത്തിന്റെ ഉപതിരഞ്ഞെടുപ്പിനുണ്ട്. രാവിലെ ശരവേഗ ത്തിലായിരുന്നു പോളിങ് ബൂത്തുകളില്‍ തിരക്കെങ്കില്‍ ഉച്ചകഴിഞ്ഞതോടെ വോട്ട് രേഖപ്പെടുത്തല്‍ മന്ദഗതിയിലായിരിക്കുക യാണ്.
12.30 ഓടോ 34.38 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. പ്രവൃത്തി ദിനമായതിനാല്‍ തന്നെ വൈകിട്ടോടെ പോളിങ് കൂടുമെന്നാണ് കരുതപ്പെടുന്നത്. ഏറനാട്ടിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.