NationalNewsTechnology

ഇസ്രോയ്ക്കായി ചെലവിടുന്ന ഒരു രൂപ രണ്ടര രൂപയായി തിരിച്ചുകിട്ടും : എസ്. സോമനാഥ്

ബെംഗളൂരു : ഇസ്രോയ്ക്കായി ചെലവിടുന്ന ഒരു രൂപ രണ്ടര രൂപയായി തിരിച്ചുകിട്ടുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ്.സോമനാഥ്. സമീപകാല പഠനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ് സോമനാഥിന്റെ വെളിപ്പെടുത്തൽ. കർണാടക റസിഡൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി സംഘടിപ്പിച്ച ശാസ്ത്ര സംഗമത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

“ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്തുള്ള രാജ്യങ്ങളുമായി മത്സരിക്കുകയല്ല, ഇന്ത്യയെ സേവിക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം. ചന്ദ്രനിൽ പോകുക ചെലവേറിയ ദൗത്യമാണ്. ഇതിനു സർക്കാർ ഫണ്ടിനെ മാത്രം ആശ്രയിക്കാനാകില്ല. ഈ രംഗത്തു വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനായി ബഹിരാകാശ രംഗത്തെ വ്യാപാര അവസരങ്ങളിൽ ഉൾപ്പെടെ സ്വതന്ത്രമായ പ്രവർത്തന സാഹചര്യമാണ് വേണ്ടതെന്നും” അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *