ധനവകുപ്പിൽ കെട്ടി കിടക്കുന്നത് 26,257 ഫയലുകളെന്ന് കെ.എൻ. ബാലഗോപാൽ

ധന സെക്രട്ടറിമാർ വാഴാത്ത ബാലഗോപാൽ കാലം

KN Balagopal office files

ധനവകുപ്പിൽ കെട്ടികിടക്കുന്നത് 26,257 ഫയലുകളെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2024 ഒക്ടോബർ 10 വരെയുള്ള കണക്കാണിത്. ധനകാര്യ വകുപ്പിൻ്റെ തലപ്പത്ത് സെക്രട്ടറിമാർ വാഴാത്ത കാലം കൂടിയാണ് ബാലഗോപാൽ കാലം.

ഇതിനോടകം 5 സെക്രട്ടറിമാരാണ് ബാലഗോപാലിൻ്റെ കാലത്ത് ധനവകുപ്പിൻ്റെ തലപ്പത്ത് എത്തിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സെക്രട്ടറിമാർക്ക് ധനവകുപ്പിൻ്റെ തലപ്പത്ത് തുടരാൻ താൽപര്യമില്ല. വെറുതെ എന്തിന് പഴി കേൾക്കണം എന്നാണ് സെക്രട്ടറിമാരുടെ മട്ട്.

ധന സെക്രട്ടറിയുടെ കസേരയിൽ എത്തിയാൽ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയാണ് സെക്രട്ടറിമാർക്ക് .ബാലഗോപാൽ ധനമന്ത്രി കസേരയിൽ എത്തുമ്പോൾ രാജേഷ് കുമാർ സിംഗ് ആയിരുന്നു ധന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി. 2022 സെപ്റ്റംബർ 22 വരെ തുടർന്ന ഇദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷൻ വാങ്ങി ഡൽഹിയിലേക്ക് പറന്നു. തുടർന്ന് ബിശ്വനാഥ് സിൻഹ പിൻഗാമിയായി എത്തി.

2023 ജൂൺ 30 വരെ ധനവകുപ്പിൽ തുടർന്ന ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പിലേക്ക് മാറി. ഇതിനെ തുടർന്ന് ഒരു മാസത്തേക്ക് ധനവ്യയം സെക്രട്ടറിയായ സജ്ഞയ് കൗൾ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല വഹിച്ചു. പിന്നിട് എത്തിയത് രബീന്ദ്രകുമാർ അഗർവാൾ ആയിരുന്നു. 2024 ആഗ്സത് 17 വരെ ധനപ്രിൻസിപ്പൽ സെക്രട്ടറി തുടർന്ന ഇദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷൻ തരപ്പെടുത്തി ഡൽഹിക്ക് പറന്നു.

KN Balagopal assembly reply about his finance secretary list

നിലവിലെ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ. എ എന്നാണ്. പ്രശാന്ത് – ജയതിലക് പോര് വിവാദമായതോടെ ജയതിലക് എത്രനാൾ ധന തലപ്പത്ത് കാണും എന്ന് കണ്ടറിയണം. 2024 ഏപ്രിലിൽ ശാരദ മുരളിധരൻ വിരമിക്കുന്നതോടെ ചീഫ് സെക്രട്ടറി കസേരയിൽ എത്തേണ്ട ആളാണ് ജയതിലക് . ജയതിലകിനെ പരിഗണിച്ചില്ലെങ്കിൽ സാധ്യത ബിശ്വനാഥ് സിൻഹക്കും ജ്യോതിലാലിനും ആണ്.

അടിക്കടിയുള്ള സെക്രട്ടറിമാരുടെ സ്ഥലമാറ്റമാണ് ധനവകുപ്പിൽ ഫയലുകൾ കെട്ടി കിടക്കുന്നതിൻ്റെ പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ഇവരുടെ പെട്ടെന്നുള്ള സ്ഥലമാറ്റം ധനകാര്യ വകുപ്പിൻ്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടോയെന്ന അൻവർ സാദത്ത് എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് ബാലഗോപാലിൻ്റെ മറുപടി രസകരമാണ്, ” ശ്രദ്ധയിൽപ്പെട്ടിട്ടില്ല” എന്നാണ് ബാലഗോപാലിൻ്റെ മറുപടി.

ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് 2016 ൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം ബാലഗോപാലിൻ്റെ ശ്രദ്ധയിൽപ്പെട്ടോ യെന്ന് അൻവർ സാദത്ത് ചോദിക്കാത്തത് ബാലഗോപാലിൻ്റെ ഭാഗ്യം എന്ന് പറയാതെ വയ്യ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments