മാതൃഭൂമി കത്തിച്ച് പ്രശാന്തിന് ഐക്യദാർഢ്യവുമായി കാംകോ ജീവനക്കാർ

കാംകോ ജീവനക്കാരുടെ മാതൃഭൂമി ദിനപത്രം കത്തിച്ചുള്ള പ്രതിഷേധ വീഡിയോ കാണാം….

അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യ വിമർശനവും ആക്ഷേപങ്ങളും ഉയർത്തിയെന്നുപറഞ്ഞ് സസ്‌പെന്റ് ചെയ്യപ്പെട്ട എൻ. പ്രശാന്ത് ഐഎഎസിന് ഐക്യദാർഢ്യവുമായി കാംകോ ജീവനക്കാർ. മാതൃഭൂമി ദിനപത്രം കത്തിച്ചാണ് ഇവർ പ്രതിഷേധിച്ചത്. ഇതേക്കുറിച്ചുള്ള വീഡിയോ പ്രശാന്ത് ഐഎഎസ് തന്നെ പുറത്തുവിടകയും ചെയ്തു. കാംകോ മാനേജിംഗ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ട് മാസമേ ആയുള്ളൂ. ഇത്രയും സ്‌നേഹവും ആത്മാർത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത്, രണ്ട് മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യംമെന്നാണ് പ്രശാന്ത് പറയുന്നത്.

മിനിസ്റ്ററും, ചെയർമാനും ബോർഡ് അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തിൽ നിന്ന് കരേറ്റി ലോകോത്തര സ്ഥാപനമാക്കാൻ ഉറപ്പിച്ചാൽ അത് നടന്നിരിക്കും. ഡോ.ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി ലെഖകരും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാൻ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ- ഞാൻ നിങ്ങളുടെ MD അല്ലെങ്കിലും നമ്മൾ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം. പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.

ഈ ഘട്ടത്തിൽ സത്യത്തിന് വേണ്ടി നിലകൊള്ളാൻ തീരുമാനിച്ച CITU, AITUC, INTUC യൂണിയനുകൾ, ഓഫീസേസ് അസോസിയേഷനുകൾ ഏവർക്കും നന്ദി. നിങ്ങൾ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകണം. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാൻ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയിൽ കൂടെത്തന്നെ കാണുമെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments