ഡല്‍ഹി: റഷ്യയും ഇന്ത്യയുമായിട്ടുള്ള വ്യാപാര ബന്ധം മികച്ചരീതിയലാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മീഷന്റെ 25-ാമത് പതിപ്പിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടത്. സാമ്പത്തികം, ശാസ്ത്രം, സാങ്കേതികം, സാംസ്‌കാരികം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ചുള്ള ചര്‍ച്ചയായിരുന്നു ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിഷന്റെ ചര്‍ച്ച.
എസ് ജയശങ്കറും റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവും ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ സഹ അധ്യക്ഷന്‍മാ രായിരുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവില്‍ 60 ബില്യണ്‍ ഡോളറാണെങ്കിലും 2030 ഓടെ ഇത് 100 ബില്യണ്‍ ഡോളറിലെത്തുമെന്ന് ജയശങ്കര്‍ ശുഭപ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി. ഇന്ത്യയ്‌ക്കൊപ്പമുള്ള വ്യാപാരബന്ധം മെച്ചപ്പെ ടുത്താന്‍ അതീവ സന്തോഷമുണ്ടെന്ന് മാന്റുറോവ് വ്യക്തമാക്കി.