തിരുവനന്തപുരം: അറബിക്കടലില്‍ വീണ്ടും ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാല്‍ തന്നെ നവംബര്‍ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഇടിമിന്നലോടു കൂടിയ നേരിയതും ഇടത്തരവുമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇതിന്‍ പ്രകാരം ഇന്ന് എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. നവംബര്‍ 15ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും നവംബര്‍ 16ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് ഉള്ളത്. ശക്തമായ ഇടിമിന്നലിലുള്ളപ്പോള്‍ ആളുകള്‍ പുറത്തിറങ്ങാതിരിക്കാനുള്ള ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.