വിശേഷമായ രുചി വൈവിധ്യം അവകാശപ്പെടാനില്ലെങ്കിലും വാല്‍നട്ട് മികച്ച ഒരു പോഷകാഹാരമാണ്. വാല്‍നട്ട് വെറും വയറ്റിലോ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കൊപ്പമോ ഇത് കഴിക്കാനാകും.സലാഡുകള്‍, വേവിച്ച പച്ചക്കറികള്‍, ധാന്യങ്ങള്‍, എന്നിവയ്ക്കുള്ള ടോപ്പിങ്ങിനും ഇത് അനുയോജ്യമാണ്. പോഷകങ്ങളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ് . ഹൃദയത്തിന്റെയും കുടലിന്റെയും ആരോഗ്യം , രക്തസമ്മര്‍ദ്ദം, പുരുഷ പ്രത്യുത്പാദനക്ഷമത എന്നീ നിരവധി ഗുണങ്ങള്‍ വാല്‍നട്ടിനുണ്ട്.
ഒപ്പം തലച്ചോറിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താനും ക്യാന്‍സര്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കും. മഗ്‌നീഷ്യം, പൊട്ടാസ്യം , ഇരുമ്പ് , കാല്‍സ്യം , സോഡിയം , ബി വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങളാല്‍ സമൃദ്ധമാണ് വാല്‍നട്ട്. നിരവധി ആരോഗ്യ ഗുണങ്ങളും ഇത് കഴിക്കുന്നതിലൂടെ ലഭിക്കുന്നു.
നിങ്ങളുടെ ശരീരത്തിന് ഏറ്റവും ആരോഗ്യകരമായ കൊഴുപ്പ് നല്‍കുന്നു, കുടലിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ സഹായിക്കുന്നു,രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു, തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു, ക്യാന്‍സറിനെ പ്രതിരോധിക്കുന്നു, ശരീരഭാരം നിയന്ത്രിക്കുന്നു, ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു തുടങ്ങിയ ആരോഗ്യ ഗുണങ്ങള്‍ക്ക് ഫലപ്രദമാണ് വാല്‍നട്ട്.