CinemaNewsSocial Media

‘കൈ കിട്ടിയില്ലെങ്കിലും കപ്പ്‌ കിട്ടി ഗയ്​സ്’ : ബേസിൽ ജോസഫ്

തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് ബേസിൽ ജോസഫ്. അതിപ്പോൾ സംവിധാനമായാലും അഭിനയമായാലും എല്ലാം. എന്നാൽ ബേസിലിന്റെ ഇന്റർവ്യൂകളും ചിരിയുടെ മാലപ്പടക്കമാണ് തീർക്കാറുള്ളത്. ഇപ്പോഴിതാ, ബേസിലിന്റെ മറ്റൊരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. കേരള സൂപ്പര്‍ ലീഗ് മല്‍സരത്തിനിടെ ബേസിലിന് പറ്റിയ അബദ്ധത്തിന്‍റെ വീഡിയോയാണ് വൈറലാകുന്നത്. എന്നാൽ അതിന് മറുപടിയെന്നോണം ബേസിലും ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.

‘‘കൈ കിട്ടിയില്ലെങ്കിലും കപ്പ് താനെടുത്തു’’ എന്നാണ് ബേസിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിനൊപ്പം കുറിച്ചത്. കൂടാതെ പോസ്റ്റിനൊപ്പം ടൊവിനോയെയും സഞ്ജുവിനേയും ബേസില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. കാരണം ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി ചാമ്പ്യന്മാരായിയിരുന്നു. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തിയിരുന്നു.

സമ്മാനദാന ചടങ്ങില്‍ ഫോഴ്സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കുന്ന സമയത്ത് ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് താരം മടങ്ങിയിരുന്നു. ഇതോടെ ചമ്മിയെന്നു മനസിലായ ബേസില്‍ ആരും കാണാതെ കൈ പതിയെ താഴ്ത്തി. ആ വിഡിയോയാണ് ട്രോൾ രൂപത്തിൽ വൈറലായത്. വൈറല്‍ ആയ വീഡിയോയ്ക്ക് താഴെ ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി ഇട്ടിരുന്നു. ‘നീ പക പോക്കുകയാണല്ലേടാ’ എന്നായിരുന്നു ബേസിലിന്റെ കമന്റ്. അതിനാൽ പുത്തൻ ചിത്രം പങ്കുവച്ചപ്പോൾ കൂട്ടുകാരനെ ബേസിൽ മറന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *