സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. അതോടെ ഒരു പവൻ സ്വർണത്തിന് 56,360 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണ്. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 7045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ശനിയാഴ്ച മുതൽ തുടർച്ചയായി സ്വർണവില കുറഞ്ഞു വരികെയാണ്. ശനിയാഴ്ച 80 രൂപയും തിങ്കളാഴ്ച 440 രൂപയും കുറഞ്ഞിരുന്നു. ഇതോടെ അഞ്ച് ദിവസം കൊണ്ട് മാത്രം സ്വർണവിപണിയിൽ 1920 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇത് എന്തായാലും വിവാഹ വിപണിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
അതേസമയം, ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. എന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.