കട്ടൻ ചായയും പരിപ്പുവടയും: ഇ.പി. ജയരാജന്റെ പേരിൽ ആത്മകഥ വിവാദം

സരിൻ അവസര വാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം.

EP Jayarajan parippuvadayum kattan chayayum

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ പേരിൽ ആത്മകഥ വിവാദം. ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന് ഡിസി ബുക്‌സിന്റെ പേരിൽ ഇപി ജയരാജൻ്റേതെന്ന പേരില്‍ പുറത്തുവന്ന ആത്മകഥാ ഭാഗമാണ് വിവാദമായിരിക്കുന്നത്.

പാർട്ടി നിലപാടുകളെ ചോദ്യം ചെയ്യുന്ന പരാമർശങ്ങളുള്ള ഭാഗമാണ് ചാനലുകളിലൂടെ ഇന്ന് രാവിലെ പുറത്തുവന്നിരിക്കുന്നത്. ഇത് തന്റെ ആത്മകഥയല്ലെന്ന് വിശദീകരിച്ച് ഇ.പി. ജയരാജൻ രംഗത്തുവന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ഇത്തരമൊരു വിവാദം പൊട്ടിപ്പുറപ്പെട്ടത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.

കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങളാണ് പുറത്തുവന്നത്. ജാവ്‌ദേക്കർ കൂട്ടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പരാമർശം.

എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്. അതും പൊതു സ്ഥലത്ത് വെച്ചാണ്. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി സരിനെതിരെ കടുത്ത വിമർശനം ഇപി ഉന്നയിക്കുന്നു. സരിൻ അവസര വാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞു. അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമർശനം. മരിക്കും വരെ സിപിഎം ആയിരിക്കും. പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാൽ ഞാൻ മരിച്ചു എന്നർത്ഥമെന്നും ഇപി പറയുന്നു.

എന്നാൽ താൻ ഇങ്ങനൊരു കാര്യം എഴുതിയിട്ടില്ലെന്നും ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരുമായും കരാറിലേർപ്പെട്ടിട്ടില്ലെന്നുമാണ് ഇ.പി. ജയരാജന്റെ വിശദീകരണം. ഉപതെരഞ്ഞെടുപ്പ് ദിവസത്തിൽ തന്നെ ഇത്തരമൊരു കാര്യം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിന് പിന്നിൽ ഗൂഢസംഘമാണെന്നും ഇ.പി. സംശയിക്കുന്നു. ഡി.സിയുടെ പേരിൽ മറ്റാരെങ്കിലും വ്യാജ ആത്മകഥ പ്രസിദ്ധീകരിച്ചതാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എന്തുതന്നെയായലും പോളിങ് ദിനത്തിൽ പുറത്തുവന്ന ആത്മകഥ ചേലക്കരയിൽ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

ഒരുകാലത്ത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊപ്പം ചേർക്കപ്പെട്ടിരുന്ന ഇ.പി. ജയരാജൻ എന്ന സിപിഎം നേതാവ് നിർണ്ണായക നിമിഷങ്ങളിൽ പാർട്ടിക്ക് പണിയാകുന്ന കാഴ്ച്ചകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ദിവസങ്ങളിലെല്ലാം കാണുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം ഇ.പി. ജയരാജനും ബിജെപി നേതാവ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനോടനുബന്ധിച്ച് ഇ.പി ജയരാജൻ സിപിഎമ്മിലേക്ക് വരാൻ ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രനും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ചും ഇന്ന് പുറത്തുവന്ന ആത്മകഥയിൽ ഉണ്ടെന്നതാണ് വസ്തുത.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments