ശ്രീനഗര്‍: തീവ്രവാദ ആക്രണമത്തിനും ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ ജമ്മുവില്‍ ഭൂചലനവും. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജമ്മു കാശ്മീരില്‍ ഉണ്ടായത്. എന്നാല്‍ നാശനഷ്ടങ്ങളോ ആളപായമോ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ജമ്മുകാശ്മീരിലെ അഫ്ഗാനിസ്ഥാന്‍ മേഖലയിലാണ് രാവിലെ 10.43ഓടോ ഭൂചലനം രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. കാശ്മീര്‍ താഴ്വരയില്‍ അതിന്റെ പ്രകമ്പനം വന്‍ തോതില്‍ വ്യാപിച്ചിരുന്നു. വീടുകളില്‍ നിന്നും മറ്റും ആളുകള്‍ പുറത്തേക്ക് ഓടിയിറങ്ങുകയും ചെയ്തിരുന്നു. പ്രകമ്പനം പരിസരവാസികളില്‍ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.