
Kerala
സമരം ഫലം കണ്ടു, 108 ആംബുലന്‍സ് പദ്ധതിക്ക് 40 കോടി പ്രഖ്യാപിച്ചു
തിരുവനന്തപുരം; മുന്‍ഗണനാ പദ്ധതിയുടെ പട്ടികയില്‍പ്പെടുത്തി 108 ആംബുലന്‍സ് പദ്ധതിക്കായി സര്‍ക്കാര്‍ 40 കോടി രൂപ പ്രഖ്യാപിച്ചു. ശമ്പളം വൈകിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആംബുലന്‍സ് ജീവനക്കാര്‍ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തുക അനുവദിച്ചത്.
സര്‍ക്കാരിന്‍രെ സാമ്പത്തിക പ്രതിസന്ധിമൂലം ആംബുലന്‍സ് നടത്തുന്ന കമ്പിനിക്ക് കുടിശ്ശിക നല്‍കാതിരുന്നതാണ് ജീവനക്കാര്‍ സമരത്തിലിറങ്ങാന്‍ കാരണമായത്.