ലഡാക്ക്; രാജ്യത്തെ പാരാ അത്ലറ്റുകളെ പരിശീലിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ലോകത്തിലെ ആദ്യത്തെ വലിയ ഉയരത്തിലുള്ള പാരാ സ്പോര്‍ട്സ് സെന്റര്‍ ലഡാക്കിലെ ലേയില്‍ സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ട്. 2028 ലെ പാരാലിമ്പിക്‌സി ലേയ്ക്ക് പാരാ അത്ലറ്റുകളെ പങ്കെടുക്കാന്‍ ഒരുക്കുകയെന്നതാണ് ലക്ഷ്യം.
ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (എല്‍എഎച്ച്ഡിസി), ലേയും ആദിത്യ മേത്ത ഫൗണ്ടേഷനും (എഎംഎഫ്) ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല, ആഗോളതലത്തിലുള്ള പാരാ അത്ലറ്റുകളെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന തരത്തിലുള്ള സെന്ററാണ് വരുന്നത്.
ലോകോത്തര നിലവരാമുള്ള പരിശീലനം ഇവിടെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2024-ല്‍ പാരീസില്‍ നടന്ന പാരാലിമ്പിക്സില്‍ ഇന്ത്യ നേടിയത് ഏഴ് സ്വര്‍ണമടക്കം 29 മെഡലുകളുമായി ലോക വേദിയില്‍ അനിഷേധ്യമായ മുദ്ര പതിപ്പിച്ച ഇന്ത്യന്‍ പാരാ അത്ലറ്റുകള്‍ നമ്മുടെ രാജ്യത്തുള്ള നമ്മുടെ പ്രതിഭയുടെ തെളിവാണെന്നും പുതിയ സെന്റര്‍ വരുന്നതോടെ കൂടുതല്‍ അത്‌ലറ്റുകള്‍ ഭാവിയില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.