National

70 കഴിഞ്ഞ വയോധികര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാത്ത ഡല്‍ഹി, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാത്ത ഡല്‍ഹി, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബര്‍ 29നാണ് പ്രധാനമന്ത്രി കാര്‍ഡുകള്‍ വിതരണം ചെയ്തത്. ഈ രണ്ട് സംസ്ഥാനങ്ങളിലെയും വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കാത്തതില്‍ തനിക്ക് വേദനയുണ്ടെന്നും ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു.70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രധാനമന്ത്രി ചൊവ്വാഴ്ച തന്റെ സര്‍ക്കാരിന്റെ മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് വ്യാപിപ്പിച്ചു.

എന്നാല്‍ ഡല്‍ഹിയിലെയും പശ്ചിമ ബംഗാളിലെയും 70 വയസ്സിന് മുകളിലുള്ള എല്ലാ വയോധികരോടും എനിക്ക് അവരെ സേവിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ വേദനകളും കഷ്ടപ്പാടുകളും എനിക്ക് അറിയാനാകും, പക്ഷേ എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ലെന്ന് മോദി വ്യക്തമാക്കി. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കാരണമാണ് ഈ രണ്ട് സര്‍ക്കാരുകള്‍ ഞങ്ങള്‍ക്കൊപ്പം പദ്ധതിയില്‍ ചേരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *