കണ്ണൂര്‍: വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി പി പി ദിവ്യ. എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ദിവ്യ ജാമ്യത്തില്‍ പുറത്ത് വന്നത്.
തനിക്കും കുടുംബത്തിനു മെതിരെ മുഖ്യധാര മാധ്യമങ്ങളിലുടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.