ജഡ്ജിമാർക്ക് 3 ശതമാനം ക്ഷാമബത്ത അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതോടെ ജഡ്ജിമാരുടെ ക്ഷാമബത്ത 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയർന്നു.
അനുവദിച്ച 3 ശതമാനം ക്ഷാമബത്തക്ക് 1-7-2024 മുതൽ പ്രാബല്യമുണ്ട്. 1-7-2024 മുതലുള്ള കുടിശിക പണമായി നൽകുമെന്നും ഈ മാസം 11 ന് ധനവകുപ്പ് ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. വിരമിച്ച ജഡ്ജിമാർക്ക് 3 ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചിട്ടുണ്ട്. ഇവർക്കും 1-7-2024 മുതലുള്ള ക്ഷാമ ആശ്വാസ കുടിശിക പണമായി നൽകും.
ജീവനക്കാർക്കും പെൻഷൻകാർക്കും 6 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും നൽകാനുണ്ട്. 19 ശതമാനമാണ് കുടിശിക. 2022 ജനുവരി മുതലുള്ള ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശികയാണ്.
2021 ജനുവരിയിലെ 2 ശതമാനം, 2021 ജൂലൈയിലെ 3 ശതമാനം ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിച്ചപ്പോൾ അർഹതപ്പെട്ട 78 മാസത്തെ കുടിശിക ബാലഗോപാൽ നിഷേധിച്ചിരുന്നു. അതേ ബാലഗോപാലാണ് ജഡ്ജിമാർക്ക് കുടിശിക പണമായി നൽകുമെന്ന് ഉത്തരവിട്ടിരിക്കുന്നത് എന്നതാണ് വിരോധാഭാസം.
ജഡ്ജിമാരുടെ വിഭാഗത്തിൽ തൻ്റെ ഭാര്യയോ ബന്ധുക്കളോ ഉണ്ടായിരിക്കാം
ഉള്ളവർക്ക് വീണ്ടും വീണ്ടും 😢
There is fear for black dressed judges.
They are controlling the whole system. Nobody will control them.
Kudos to finsnce minister
പാവങ്ങൾ, ആർക്ക് കൊടുത്തില്ലെങ്കിലും അവർക്ക് കൊടുക്കണം…